scorecardresearch

വിവാദ പരാമർശം; നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മലപ്പുറത്തെയും കാസർകോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാൻ വാക്കുകളാണ് വലിയ വിവാദത്തിന് ഇടയാക്കിയത്

മലപ്പുറത്തെയും കാസർകോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാൻ വാക്കുകളാണ് വലിയ വിവാദത്തിന് ഇടയാക്കിയത്

author-image
WebDesk
New Update
Saji cherian in Varthamanam1

സജി ചെറിയാൻ

തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.

Advertisment

Also Read:പോറ്റിയുടെ വീട്ടിൽ പോയത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ: വിശദീകരണവുമായി കടകംപള്ളി

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം തന്റെ  സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നുവെന്ന് മന്ത്രിയുടെ ഖേദ പ്രകടന പ്രസ്താവനയിൽ പറയുന്നു. തന്റെ പ്രസ്താവന  ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. 

Also Read:ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക ദിനം; പത്മകുമാർ ഉൾപ്പടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

മലപ്പുറത്തെയും കാസർകോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാൻ വാക്കുകളാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. നിങ്ങൾ കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാൽ മതി. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തിൽപ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തിൽ അല്ലാത്തവർ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ- സജി ചെറിയാന്റ ഈ പ്രസ്താവനയാണ് വിവാദത്തിന് വഴി തെളിച്ചത്. 

പ്രസ്താവന വിവാദമായതിന് പിന്നാലെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. മന്ത്രിയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സജി ചെറിയാന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വി ശിവൻകുട്ടി പറഞ്ഞത്. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.

Also Read:ചലച്ചിത്ര പ്രവർത്തകരുടെ സമരം പിൻവലിച്ചു; നാളെ സിനിമ ചിത്രീകരണം മുടങ്ങില്ല

അതേസമയം, സജി ചെറിയാൻ സത്യ പ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ഖേദപ്രകടനം നടത്തിയത് കൊണ്ട് കാര്യമില്ലെന്നും രാജി വെക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Read More: കേന്ദ്രവിമർശനം ഗവർണർ വിഴുങ്ങി, സഭയിൽ തിരുത്തി മുഖ്യമന്ത്രി; നയപ്രഖ്യാപനത്തിൽ നാടകീയ നീക്കങ്ങൾ

Saji Cherian

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: