കൊ​ച്ചി: വെ​ള്ളി​യാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ൾ കൂ​ട്ട അ​വ​ധി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി വ​രു​ന്ന​തി​നാ​ലാ​ണ് ബാ​ങ്കു​ക​ൾ​ തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം അടഞ്ഞു കിടക്കാൻ കാരണം.

മ​ഹാ​ന​വ​മി, വി​ജ​യ​ദ​ശ​മി, ഞാ​യ​ര്‍, ഗാ​ന്ധി​ജ​യ​ന്തി എ​ന്നീ അ​വ​ധി ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​ടു​ത്ത​ടു​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ബാ​ങ്കി​ല്‍ ചെ​ന്ന് നേ​രി​ട്ട് ഇ​ട​പാ​ടു ന​ട​ത്തു​ന്ന​വ​ര്‍​ക്ക് വ്യാ​ഴാ​ഴ്ച ക​ഴി​ഞ്ഞാ​ല്‍ ചൊ​വ്വാ​ഴ്ച വ​രെ കാ​ത്തി​രി​ക്ക​ണം. ബാ​ങ്ക് അ​വ​ധി എ​ടി​എം പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും പ​ണ​മി​ട​പാ​ടു​ക​ള്‍ എ​ടി​എം വ​ഴി ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook