scorecardresearch

'ഇന്ത്യ' കേരളത്തില്‍ ഇല്ല; സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെ സി വേണുഗോപാല്‍

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യതകളും വേണുഗോപാല്‍ തള്ളിക്കളഞ്ഞില്ല

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യതകളും വേണുഗോപാല്‍ തള്ളിക്കളഞ്ഞില്ല

author-image
WebDesk
New Update
KC Venugopal| Congress|

KC Venugopal

ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെപിസിസി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒന്നിച്ച് മത്സരിക്കുന്നതിന് സിപിഎം തയാറാകില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യ മുന്നണിയായ ഇന്ത്യ തയാറെടുക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.

Advertisment

പുതുപ്പള്ളിയില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പുതുപ്പള്ളിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു. സർക്കാരിന്റെ ചെയ്തികൾക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യതകളും വേണുഗോപാല്‍ തള്ളിക്കളഞ്ഞില്ല. രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്നായിരുന്നു കെപിസിസി ജെനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

Congress Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: