scorecardresearch

വൈകിയിട്ടും സുധ സിംഗ് എങ്ങനെ പട്ടികയില്‍ ഇടം നേടി?; അത്‍ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി

ജൂലൈ 24ന് ശേഷം സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗ് പട്ടികയില്‍ ഇടംനേടിയത് എങ്ങനെയെന്നും കോടതി ചോദിച്ചു

ജൂലൈ 24ന് ശേഷം സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗ് പട്ടികയില്‍ ഇടംനേടിയത് എങ്ങനെയെന്നും കോടതി ചോദിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala High Court, ഹൈക്കോടതി, ie malayalam, ഐഇ മലയാളം

കൊ​ച്ചി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ലോ​ക അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ടീ​മി​ൽ പിയു ചിത്രയെ ഉള്‍പ്പെടുത്താത സംഭവത്തില്‍ കോടതി അത്‍ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി. അ​ത്ല​റ്റി​ക് താ​രം പി.​യു.​ചി​ത്ര ന​ൽ​കി​യ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​യി​ലാണ് നടപടി.

Advertisment

ജൂലൈ 24ന് ശേഷം സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗ് പട്ടികയില്‍ ഇടംനേടിയത് എങ്ങനെയെന്നും കോടതി ചോദിച്ചു. ഫെഡറേഷന് മേല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ൾ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​നോ​ട് ഹൈ​ക്കോ​ട​തി ആവശ്യപ്പെട്ടു.

ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യമുയര്‍ന്നപ്പോള്‍ സാധിക്കില്ലെന്ന കടുത്ത നിലപാടാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിച്ചത്. എന്നാല്‍ കായിക മന്ത്രാലയത്തിന്റെ ഇടപെടലും ഹൈക്കോടതിയുടെ ഉത്തരവിനെയും തുടര്‍ന്ന് ദേശീയ ഫെഡറേഷന്‍ ലോക അത്‌ലറ്റിക് ഫെഡറേഷന് കത്തയച്ചെങ്കിലും ഇത് തളളുകയായിരുന്നു.

ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ ദുരൂഹ നിലപാടാണ് ചിത്രയ്ക്ക് അവസരം നിഷേധിച്ചത്. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കായിക മന്ത്രി വിജയ് ഗോലയും ഫെഡറേഷനോട് ഇതിനു നിര്‍ദേശിച്ചു. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ ടീമിലെടുക്കാന്‍ ഇനിയൊരു സാധ്യയതയുമില്ലെന്നാണ് ഫെഡറേഷന്‍ അറിയിച്ചത്.

Advertisment
High Court Pu Chithra Athletic Federation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: