നളിനി നെറ്റോയ്ക്ക് എതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു

ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ സമര്‍പ്പിച്ച കേസാണ് നിയമനം നൽകിയതോടെ അവസാനിച്ചത്

tp senkumar, dgp

ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന വിധി നടപ്പാക്കാൻ വൈകിയതിനു ഡിജിപി ടിപി സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യക്കേസ് അവസാനിപ്പിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ സമര്‍പ്പിച്ച കേസാണ് നിയമനം നൽകിയതോടെ അവസാനിച്ചത്.

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ ടിപി സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ മേയില്‍ അധികാരമേറ്റ പിണറായി സര്‍ക്കാരാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്.

പിന്നീട് പൊലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Contempt of court against nalini neto ends filed by senkumar

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com