തിരുവനന്തപുരം: ഭരണഘടന നിലവിൽ വന്നതിന്റെ 70-ാം വാർഷികദിനം ആചരിച്ചു. ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം ജീവനക്കാർ വായിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സന്നിഹിതനായിരുന്നു.

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് എറണാകുളം കലക്ടറേറ്റിൽ എഡിഎംഒ കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ ഭരണഘടന ആമുഖ പ്രതിജ്ഞ നടന്നു.

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് എറണാകുളം കളക്ടറേറ്റിൽ എ.ഡി. എം. ഒ. കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന ആമുഖ പ്രതിജ്ഞ

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി ‘നൈതിക’ ത്തിനും തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്ഇആർടി ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു നിർവഹിച്ചു. രാജ്യം പ്രവർത്തിക്കാൻ അടിസ്ഥാനപരമായ നിയമസംഹിതയാണ് ഭരണഘടനയെന്നും വിദ്യാർഥികളിൽ ഭരണഘടനയുടെ പൂർണ്ണ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Constitution Day, ഭരണഘടന ദിനം, Dr B R Ambedkar, ബിആർ അംബേദ്കർ, Constitution Day celeberation, kerala news, ie malayalam, ഐഇ മലയാളം

പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ‘നൈതികം’ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

അന്തസോടെ ജീവിക്കാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം കുട്ടികളിലേക്കെത്തിക്കുക, ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് നൈതികം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഡയറക്ടർ വ്യകതമാക്കി. ഭരണഘടന മുല്യങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തി എസ്‌സിഇആർടി യുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ കാർട്ടൂൺ കാർഡുകളും ചിത്ര പോസ്റ്ററുകളും ആസൂത്രണ ബോർഡ് അംഗം ഡോ.മൃദുൽ ഈപ്പൻ പ്രകാശനം ചെയ്തു. പോസ്റ്ററുകൾ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

Constitution Day, ഭരണഘടന ദിനം, Dr B R Ambedkar, ബിആർ അംബേദ്കർ, Constitution Day celeberation, kerala news, ie malayalam, ഐഇ മലയാളം

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, കടമകൾ, മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠനകാലത്ത് തന്നെ കുട്ടികൾക്ക് ധാരണയുണ്ടാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ലാസ് സഭകൾ, മാതൃകാ സ്‌കൂൾ ഭരണഘടനാ നിർമാണം, ചർച്ചകൾ, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ.പ്രസാദ് അധ്യക്ഷത വഹിച്ചു. സർവ ശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ, കരിക്കുലം ഹെഡ് രവീന്ദ്രൻ നായർ, അഞ്ജന വി.ആർ.ചന്ദ്രൻ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.