തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. രണ്ട് കോണ്‍ഗ്രസ് പ്രവർത്തകർക്കാണ് വെട്ടേറ്റത്. മംഗലപുരം പഞ്ചായത്തംഗം കൂടിയായ അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

അജയ രാജിന്‍റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സിയാദിന് വെട്ടേറ്റത്.

അജയ രാജിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.