തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു സംസാരിച്ച ശശി തരൂർ എംപിയിൽ നിന്നും കെപിസിസി വിശദീകരണം തേടി. തരൂർ പ്രസ്താവന പിൻവലിക്കാത്തതിൽ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ വിശദീകരണം ലഭിച്ചതിനു ശേഷം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിങ്‌വിയുടെയും അഭിപ്രായത്തിന് പിന്തതുണയുമായാണ് ശശി തരൂർ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: വേണമെങ്കിൽ ബിജെപിയിലേക്ക് പോകാം; കോൺഗ്രസിൽ മോദി സ്തുതി വേണ്ടെന്ന് തരൂരിനോട് മുരളീധരൻ

തരൂരിന്റെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ആര് ന്യായീകരിച്ചാലും മോദിയുടെ ദുഷ്ചെയ്തികളെ മറച്ചുവയ്ക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. “ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്,” ചെന്നിത്തല പറഞ്ഞു.

അതിന് പിന്നാലെ കെ.മുരളീധരൻ എംപിയും ബെന്നി ബെഹന്നാൻ എംപിയും തരൂരിനെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിൽ നിന്നു കൊണ്ട് മോദി സ്തുതി വേണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഇനി മോദിയെ സ്തുതിക്കണം എന്നുള്ളവർക്ക് ബിജെപിയിലേക്ക് പോകാമെന്നും ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കൂവെന്നാണ് ചിലരുടെ വിചാരമെന്നും മുരളീധരൻ ആഞ്ഞടിച്ചു.

ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതെന്ന് ആരും മറക്കണ്ടേന്നും കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേസ് ഭയന്നിട്ടാണോ ശശി തരൂർ മോദിയെ സ്തുതിക്കുന്നതെന്നും, എങ്കിൽ കേസ് കോടതിയിലാണ് നടക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. പാര്‍ട്ടി ജനപ്രതിനിധികളാണെങ്കില്‍ പാര്‍ട്ടി നയം അനുസരിക്കണം. അല്ലാത്തവര്‍ ബിജെപിയിലേക്ക് പോവണം. താനൊക്കെ പണ്ട് പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നവരാണ്. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞത്. പക്ഷെ ജനങ്ങള്‍ പഠിപ്പിച്ചോളുമെന്നും മുരളി പറഞ്ഞു.

ബി​ജെ​പി ന​യ​ങ്ങ​ളെ എ​തി​ര്‍​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​തെന്ന് ബെന്നി ബെഹന്നാൻ വിമർശിച്ചു. മോ​ദി​യെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത​യാ​ളാ​ണ് മോ​ദി​യെ​ന്നും ബ​ഹ​നാ​ൻ വി​മ​ർ​ശി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.