Latest News

‘ഇനി സിക്‌സര്‍’; ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി

കേരളത്തില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്

mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ആറിടത്തും മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് മുല്ലപ്പള്ളി അവകാശപ്പെടുന്നത്. കെപിസിസി പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചത് പുനഃസംഘടന വൈകിപ്പിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also: വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിയമ തടസമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ട്വന്റി-ട്വന്റി ആയിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ആകെയുള്ള 20 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്നായിരുന്നു മുല്ലപ്പള്ളി തിരഞ്ഞെടുപ്പിന് മുന്‍പേ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 20 ല്‍ 19 സീറ്റും നേടി കോണ്‍ഗ്രസ് അതിശയിപ്പിക്കുന്ന വിജയം നേടുകയായിരുന്നു.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്

കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച എംഎല്‍എമാര്‍ നാല് പേരാണ്. ഇവര്‍ നാല് പേര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് കൂടാതെ നിയമസഭാ സമാജികർ അന്തരിച്ച രണ്ട് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കം. ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളില്‍ നിന്നായി ഒന്‍പത് എംഎല്‍എമാരാണ് മത്സരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും എല്‍ഡിഎഫില്‍ നിന്ന് ആറ് എംഎല്‍എമാരും. അതില്‍ നാല് പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് എംപിമാരായിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനാൽ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്ന പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (യുഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress will achieve big victory says mullappalli ramachandran by election kerala

Next Story
Pournami Lottery RN-399 Result Today: പൗര്‍ണമി RN-399 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂരിൽkerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com