/indian-express-malayalam/media/media_files/uploads/2019/01/mullappally-chandy.jpg)
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരാണെന്നതില്‍ ഏകദേശ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ആഗ്രഹിക്കുന്ന മണ്ഡലം നല്‍കുമെന്നും മുല്ലപ്പളളി പറഞ്ഞു.
താന്‍ ഇത്തവണ മത്സരക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വടകരയിലെ ലോകസഭാ എംപിയാണ് മുല്ലപ്പള്ളി. കെപിസിസി അധ്യക്ഷനായതോടെ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫും പ്രതികരിച്ചു. തന്റെ മകന്‍ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലം ഇല്ലെന്നും ജോസഫ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ പരക്കെ ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.