കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങളില്ലെന്ന് സുധാകരന്‍; ഒബിസി മോര്‍ച്ച മുൻ നേതാവ് ഋഷി പല്‍പ്പുവിന് പാർട്ടി അംഗത്വം

കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ മുപ്പതിന്; ഒക്ടോബർ രണ്ടോടെ 1500 യൂണിറ്റ് കമ്മിറ്റികൾ

K Sudhakaran, Congress, Rishi Palpu, OBC Morcha, കോൺഗ്രസ്, കെ സുധാകരൻ, ഒബിസി മോർച്ച, ഋഷി പൽപ്പു, malayalam news, kerala news, ie malayalam


തൃശൂർ: കോണ്‍ഗ്രസിനകത്ത് രൂക്ഷമായ പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്ര് കെ സുധാകരന്‍ പറഞ്ഞു. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. അഭിപ്രായവ്യത്യാസ്യം ഉള്ളവരുണ്ടാകം.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സുധാകരൻ പറഞ്ഞു.

എല്ലാവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. ന്യായമായതെല്ലാം ചെയ്തിട്ടുണ്ട്. വിഎം സുധീരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി താന്‍ നേരിട്ടുകണ്ട് സംസാരിച്ചതാണ്.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആര്‍ങ്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ബിജെപിയില്‍ നിന്നും രാജിവെച്ച ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടി അംഗത്വം നല്‍കി.ഋഷി പല്‍പ്പുവിനോടൊപ്പം ബിജെപിയില്‍ നിന്നും രാജിവെച്ച നൂറോളം പ്രവര്‍ത്തകര്‍ക്ക് തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് സുധാകരൻ പറഞ്ഞു.

Read More: നർക്കോട്ടിക് ജിഹാദ് ആരോപണത്തെ വിമർശിച്ച് ചിദംബരം; നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സുധാകരൻ

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുപാട് നേതാക്കളും പ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുന്നു.കോണ്‍ഗ്രസിന്റെ മതേതര,ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നവരെ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ സെപ്തംബര്‍ 30ന് നിര്‍വഹിക്കുമെന്നും സുധാകരൻ അറിയിച്ചു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ പതിനാല് ജില്ലകളില്‍ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് നവംബര്‍ 14ന് 25000ല്‍പ്പരം യൂണിറ്റ് കമ്മറ്റികളും ഡിസംബര്‍ 28ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മറ്റികളും നിലവില്‍ വരുമെന്നും സുധാകരന്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress unit committees launch k sudhakaran562144

Next Story
15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 165 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X