scorecardresearch

കേരള കോൺഗ്രസിന്റെ നാല് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്; വഴങ്ങാതെ ജോസഫ്, തർക്കം മുറുകുന്നു

മുന്നണിയ്ക്കുള്ളിൽ ഇരുപാർട്ടികളും ചേർന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്

മുന്നണിയ്ക്കുള്ളിൽ ഇരുപാർട്ടികളും ചേർന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്

author-image
WebDesk
New Update
PJ Joseph

പിജെ ജോസഫ്

Kerala Assembly Election 2026: തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയ്ക്കുള്ളിൽ ഇരുപാർട്ടികളും ചേർന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. 

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

എന്നാൽ, ഇതിനോട് ഇക്കാര്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ മുന്നണിയ്ക്കുള്ളിൽ തർക്കം മുറുകുന്നു. സീറ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ചർച്ചകൾ തുടരുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. 

ധാരണ ചൂണ്ടിക്കാട്ടി കോൺഗ്രസ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ തിരികെ നൽകണമെന്ന് ധാരണ ഉണ്ടാക്കിയിരുന്നെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ നാല് സീറ്റുകൾ വിട്ടുനൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഏറ്റുമാനൂർ, കോതമംഗലം, ഇടുക്കി, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

Also Read:ഒളിമ്പിക്‌സ് താരം പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

എന്നാൽ നാല് സീറ്റുകൾ വിട്ടുനൽകാൻ കഴിയില്ലെന്ന് നിലപാടാണ് ജോസഫ് വിഭാഗം നേതാക്കൾ സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്, രണ്ട് നിയമസഭാ സീറ്റുകൾ വിട്ടുനൽകുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടന്നിരുന്നതെന്ന് കേരള കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി. 

10 സീറ്റിൽ മത്സരിക്കാൻ കേരള കോൺഗ്രസിന് അർഹതയുണ്ടെന്ന് ജോസഫ് ഗ്രൂപ്പിന്റെ മുതിർന്ന നേതാവ് മോൻസ് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.കൂടുതൽ സീറ്റ് ചോദിക്കാനുള്ള സംഘടന അടിത്തറ കേരള കോൺഗ്രസിനുണ്ടെന്നും ജയസാധ്യത കണക്കിലെടുത്ത് കോൺഗ്രസുമായി സീറ്റുകൾ വച്ചുമാറാനും പാർട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.മുന്നണിക്ക് ഗുണകരമല്ലാത്ത ചർച്ചകളിലേക്ക് കേരള കോൺഗ്രസ് പോകില്ലെന്നും മോൻസ് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

പകരം സീറ്റിനായി കേരള കോൺഗ്രസ്

ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല. ആവശ്യപ്പെട്ട സിറ്റുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കേരള കോൺഗ്രസ് നിർദ്ദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ കരുത്തരായ സ്ഥാനാർത്ഥിയും ശക്തമായ മത്സരവും വേണം എന്നതിലാണ് കോൺഗ്രസ് ഉറച്ചു നിൽക്കുന്നത്. കൂടാതെ വിജയ സാധ്യത മുൻനിർത്തി മാത്രമേ മുന്നോട്ട് പോകൂ എന്നാണ് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് പറഞ്ഞിട്ടുള്ളത്. 

Also Read: 'എല്ലാം ശുഭം'; രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ

അതേസമയം, കുട്ടനാട് ഉൾപ്പടെയുള്ള സീറ്റുകൾ വിട്ടുനൽകാൻ കഴിയില്ലെന്ന് നിലപാടിലാണ് കേരള കോൺഗ്രസ് നേതൃത്വം. സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനത്തിന് തിങ്കളാഴ്ച വീണ്ടും യോഗം ചേരുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. 

Read More:'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; നല്ല കേരളം കെട്ടിപ്പടുക്കുക ലക്ഷ്യമെന്ന് ധനമന്ത്രി

Udf Pj Joseph Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: