തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പോ​ര്. കേ​ര​ള കോ​ൺ​ഗ്ര​സി​നു സീ​റ്റു വി​ട്ടു​ന​ൽ​ക​രു​തെ​ന്ന് വി.​എം സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ അ​ത് തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്ക​മാ​കും. ഇക്കാര്യം ഡൽഹിയിലുള്ള എ.ഐ.സി​.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ എന്നിവരെ അറിയിച്ചു.

കെ.എം.മാണി ഇപ്പോൾ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നൽകേണ്ട ആവശ്യം എന്താണെന്നും സുധീരൻ ചോദിച്ചു. സീറ്റ് നൽകിയാൽ തന്നെ ഭാവിയിൽ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും സുധീരൻ പറഞ്ഞു. രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗങ്ങളുടെ കുറവുള്ളതും പരിഗണിക്കണമെന്നും സുധീരൻ പറഞ്ഞു. നാളെ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയാകും.

മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്.

മാ​ണി​യേ​യും കൂ​ട്ട​രെ​യും മു​ന്ന​ണി​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് കോ​ൺ​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ല​പാ​ടെ​ടു​ത്തു. കേ​ര​ളാ കോ​ൺ​ഗ്ര​സും ലീ​ഗും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കാ​തെ നി​ല​പാ​ടി​ലു​റ​ച്ച് നി​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വ​ഴ​ങ്ങേ​ണ്ടി വ​ന്നെ​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.