scorecardresearch

പോറ്റിയുമായുള്ള ബന്ധം ആടൂർ പ്രകാശും ആന്റോ ആന്റണിയും വ്യക്തമാക്കണം; എങ്ങനെ സോണിയ ഗാന്ധിയെ കണ്ടുവെന്ന് മുഖ്യമന്തി

യുഡിഎഫ് ഭരണകാലത്ത് ശബരിമലയിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ പോറ്റിയും ഗോവർദ്ധനും എങ്ങനെ പ്രധാന പങ്കാളികളായെന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് ഉത്തരം പറയണമെന്ന് മുഖ്യമന്ത്രി

യുഡിഎഫ് ഭരണകാലത്ത് ശബരിമലയിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ പോറ്റിയും ഗോവർദ്ധനും എങ്ങനെ പ്രധാന പങ്കാളികളായെന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് ഉത്തരം പറയണമെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
Pinarayi Vijayan

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും എന്തിന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾക്ക് പോലും ബുദ്ധിമുട്ടുള്ള ഗാന്ധി കുടുംബത്തിന്റെ അപ്പോയിൻ്റ്‌മെൻ്റ് ഇവർക്ക് എങ്ങനെ ലഭിച്ചുവെന്നും പോറ്റിയുമായും ഗോവർദ്ധനുമായും എന്തുതരം ബന്ധമാണ് ഉള്ളതെന്ന് കോൺഗ്രസ് എംപിമാരായ ആടൂർ പ്രകാശും ആന്റോ ആന്റണിയും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും സോണിയ ഗാന്ധിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും ഒരു ചിത്രത്തിൽ ഗോവർദ്ധനിൽ നിന്ന് സോണിയ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന നിലയിലാണ് ചിത്രം പുറത്തുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ ചിത്രത്തിൽ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ കൈയ്യിൽ എന്തോ കെട്ടിക്കൊടുക്കുന്നതാണ് ഉള്ളത്. കൂടാതെ, പത്തനംതിട്ട എംപി ആന്റോ ആന്റണിയും ആറ്റിങ്ങൽ എംപി അടൂർ പ്രകാശും സോണിയ ഗാന്ധിക്ക് ഒപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

Also Read: കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; അസ്തിത്വം തെളിയിക്കാൻ നേറ്റിവിറ്റി കാര്‍ഡ്

"സോണിയ ഗാന്ധി രാജ്യത്തെ തന്ത്രപ്രധാനമായ സുരക്ഷയുള്ള ഏതാനും ചിലരിൽ ഒരാളാണ്. അവരുടെ അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കാനുള്ള കാലതാമസത്തെ പറ്റി ഒരുപാട് കോൺഗ്രസ് നേതാക്കൾ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. 2003ൽ കെ. കരുണാകരൻ സോണിയ ഗാന്ധിയുടെ അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കാതെ കേരള ഹൗസിൽ താമസിക്കേണ്ടിവന്നതിനെ പറ്റി നേരത്തെ പറഞ്ഞത് ഓർമ്മയില്ലേ. അദ്ദേഹം കേരളത്തിലേക്ക് അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കാതെ മടങ്ങുകയായിരുന്നു. ഇവിടെ എത്തിയതിനു ശേഷം അതിനുള്ള നീരസം അദ്ദേഹം പരസ്യമാക്കിയതാണ്. മറ്റു കോൺഗ്രസ് നേതാക്കളും ഗാന്ധി കുടുംബത്തിന്റെ അപ്പോയിൻ്റ്‌മെൻ്റിനായി ശ്രമിച്ച് പരാചയപ്പെട്ടിട്ടുണ്ട്. 

Also Read: ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാജ്യത്തെ മുൻനിര കോൺഗ്രസ് നേതാക്കൾക്ക് പോലും സോണിയ ഗാന്ധിയുമായി അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ എങ്ങനെ സ്വർണ കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുടെ അപ്പോയിൻ്റ്‌മെൻ്റ് ലഭിച്ചു. പെട്ടന്ന് കേറി ചെല്ലാൻ പറ്റുന്ന സ്ഥലമല്ലല്ലോ. ഇവിടെ നടന്ന ആംബുലൻസ് വിതരണ ചടങ്ങിലാണ് പോറ്റി ആൾക്കൂട്ടത്തിനിടെ തനിക്കൊപ്പം ഉണ്ടായി എന്ന തരത്തിൽ പ്രചരണം നടന്നത്. അതുപോലെ അല്ലല്ലോ ഇത്. സോണിയ ഗാന്ധിയുടെ വസതിയിൽ ഇവരെയും വിളിച്ചുകൊണ്ടുപോകാൻ ആടൂർ പ്രകാശിനും ആന്റോ ആന്റണിക്കും എന്തുതരം ബന്ധമാണ് ഇവരുമായി ഉണ്ടായത്.

Also Read: 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'; നരിവേട്ട ലാഭകരമായ സിനിമയെന്ന് സംവിധായകൻ അനുരാജ് മനോഹർ

പോറ്റിയുമായും ഗോവർദ്ധനുമായും എന്തുതരം ബന്ധമാണ് ഉള്ളതെന്ന് അവർ വ്യക്തമാക്കണം. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ പോറ്റിയും ഗോവർദ്ധനും എങ്ങനെയാണ് പ്രധാന പങ്കാളികളായത്. അത് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയേണ്ട കാര്യമാണ്. ഇതൊക്കെ മറച്ചുവച്ച് മറ്റു പ്രചരണം നടത്തുന്നതിൽ അർത്ഥമുണ്ടോ" എന്നും മുഖ്യമന്ത്രി ചോദിച്ചു.

Read More: ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Congress Pinarayi Vijayan Sonia Gandhi Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: