scorecardresearch
Latest News

ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ്

‘ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീർ കണ്ടുനിൽക്കാൻ പോലും കഴിയില്ല’- ചെന്നിത്തല

കണ്ണൂര്‍: ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

‘ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീർ കണ്ടുനിൽക്കാൻ പോലും കഴിയില്ല. ചായകുടിച്ചു കൊണ്ടിരിക്കെ ഷുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങൾ സന്ദർശിച്ചു. നാട്ടുകാർക്കേറെ പ്രിയപ്പെട്ട ഷുഹൈബിന്റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരല്ല. കോൺഗ്രസിന്റെ ആയിരം കൈകൾ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും’, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളിൽ മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളിൽ മാത്രമാണു വെട്ടേറ്റതെന്നും ചോര വാർന്നാണു മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Congress takes over shuhaibs family