Latest News

ഇന്ധനവില വര്‍ധനവ്: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

സംസ്ഥാന സര്‍ക്കാരിന്റേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സുധാകരന്‍ പറഞ്ഞു

Congress, Congress Flag, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

കണ്ണൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ വീണ്ടും സമരവുമായി കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. ഗതാഗത കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു.

“ഇന്നലെ വരെ മുഖം തിരിച്ച കേന്ദ്രം നാമമാത്രമായി ഒരു മാറ്റം ഉണ്ടാക്കി. ജനങ്ങളുടെ രോക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ഒരു ശ്രമമായി ഞാന്‍ ഇതിനെ കാണുന്നു. പക്ഷെ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത് കേന്ദ്രത്തിനേക്കാള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയാറായാല്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് അത് വലിയ ഗുണകരമായേനെ,” സുധാകരന്‍ പറഞ്ഞു.

“എന്നാല്‍ കേരളത്തിലെ ജനങ്ങളെ നിരാശരാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വില കുറയ്ക്കില്ലെന്ന് വാശിപൂര്‍വം അറിയിക്കുകയാണ്. ധനകാര്യമന്ത്രിയുടെ പുതിയ സാമ്പത്തികശാസ്ത്രമല്ല ഇവിടെ ആവശ്യം. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാരിന് താത്പര്യമുണ്ടോ ഇല്ലയോ എന്നാണ് അറിയേണ്ടത്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“നികുതിയിനത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന് ലഭിച്ച വരുമാനം 18,000 കോടി രൂപയാണ്. ഇത്രയും അധികവരുമാനം ഉണ്ടാക്കിയ ഒരു സര്‍ക്കാരാണ് പുതിയ സാമ്പത്തിക ശാസ്ത്രം ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത്രയും ഭീകരമായ സാമൂഹിക സാമ്പത്തിക സാഹചര്യം കേരളത്തില്‍ അടുത്തുണ്ടായിട്ടില്ല,” സുധാകരന്‍ വ്യക്തമാക്കി.

Also Read: കെഎസ്ആര്‍ടിസി പണിമുടക്ക്: ജീവനക്കാരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress strike against oil price hike on monday

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com