scorecardresearch

വികെ മിനിമോൾ കൊച്ചി മേയറാകും; ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും

ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചു

ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചു

author-image
WebDesk
New Update
VK Minimol AI Image

വികെ മിനിമോൾ (AI Generated Image)

കൊച്ചി: കൊച്ചി നഗരസഭയിലേക്ക് 26ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രതിനിധികളായി വി കെ മിനി മോളെയും ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. 

Advertisment

Also Read:പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തൽ; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ

എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വർഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയർ മിനിമോളും പ്രതികരിച്ചു.

Also Read:മക്കളെ അമ്മയ്ക്ക് വിട്ടുകൊടുക്കണമെന്ന് കോടതി വിധി; കുഞ്ഞുങ്ങൾക്ക് വിഷം നൽകിയശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

അതേസമയം, ഡിസിഡി തീരുമാനത്തിനെതിരെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകി. കെപിസിസി സർക്കുലർ തെറ്റിച്ചാണ് മേയറെ തിരഞ്ഞെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. അതിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെന്ന് ദീപ്തി ആരോപിക്കുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആകെയുള്ള 76 സീറ്റുകളിൽ 46 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫിന് 20 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എൻഡിഎ ആറ് സീറ്റുകളിൽ സ്വതന്ത്ര്യർ നാല് സീറ്റുകളിലും വിജയിച്ചു.

കെ.സി. വേണുഗോപാലിന്റെ പിന്തുണ ദീപ്തിക്കുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡിസിസി നേതൃത്വവും വി.കെ. മിനിമോളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മിനിമോളുടെ പ്രവർത്തനപരിചയവും സഭയുടെ അനുകൂല നിലപാടും ഇവർക്ക് തുണയായി. പശ്ചിമ കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യുവിനായി മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുണ്ടായിരുന്നു.

മുൻപ് സൗമിനി ജെയിൻ മേയറായ കാലത്തെ ടേം വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തവണ നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്. എങ്കിലും ഗ്രൂപ്പ് പോരിനെ തുടർന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന നിരാശയിലാണ് ദീപ്തിയെ അനുകൂലിക്കുന്ന വിഭാഗം.

Read More:ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് ഇഡിയും, രേഖകൾ കൈമാറാൻ കോടതി നിർദേശം

Kochi Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: