scorecardresearch
Latest News

കെ റെയിലിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; നാളെ ജനകീയ മാര്‍ച്ച്

സെക്രട്ടേറിയറ്റിന് മുന്നിലും പദ്ധതിയുടെ ഭാഗമാകുന്ന പത്ത് ജില്ലകളുടെ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം

Congress, Congress Flag, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ് നേതൃത്വം. നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സെക്രട്ടേറിയറ്റിന് മുന്നിലും പദ്ധതിയുടെ ഭാഗമാകുന്ന പത്ത് ജില്ലകളുടെ കലക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും.

സില്‍വര്‍ ലൈനിന്റെ അന്തിമ സാധ്യത റിപ്പോര്‍ട്ടും പദ്ധതി രേഖയും കെട്ടിചമച്ചതാണെന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു വേണ്ടി പ്രഥാമിക സാധ്യതാ പഠനം നടത്തിയ ഇന്ത്യന്‍ റെയില്‍വെയുടെ ചീഫ് എൻജിനീയർ ആയിരുന്ന അലോക് വര്‍മ്മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.

മെട്രോമാന്‍ ഇ.ശ്രീധരനും പരിസ്ഥിതി പ്രവര്‍ത്തകനായ മാധവ് ഗാഡ്ഗിലും ഈ പദ്ധതിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് സമാനമാണെന്നും ഹസന്‍ പറഞ്ഞു. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കോട്ടയം കലക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോഴിക്കോട് പി.കെ. കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ട പി.ജെ.ജോസഫും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും കൊല്ലത്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസും മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പ്രതിഷേധത്തിന് നേതൃത്വം നല്‍കും.

Also Read: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല; ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Congress protesting against k rail tomorrow