scorecardresearch

Latest News

മോഫിയ കേസ്: സിഐക്കെതിരെ പ്രതിഷേധം, സ്ഥലം മാറ്റം

പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ ഉൾപ്പെടെ പരാമർശിച്ച സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും നീക്കാത്തത്തിൽ പ്രതിഷേധിച്ചാണ് സമരം

suicide, CI Sudheer, mofiay parveen, domestic violence case, domestic violence case suicide Aluva, LLB student committed suicide Aluva, young woman committed suicide Aluva, young woman committed suicide Aluva domestic violence case, LLB student committed suicide Aluva domestic violence case, crime news, latest news, news in malayalam, malayalam, indian express malayalam, ie malayalam

കൊച്ചി: ഗാർഹികപീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സിഎൽ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. അതേസയമം സിഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്.

മോഫിയ ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെടെ പരാമർശിച്ച സിഐയെ സ്റ്റേഷൻ ചുമതലകളിൽനിന്നു നീക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ എംഎൽഎ അൻവർ സാദത്തിന്റെയും ചാലക്കുടി എംപി ബെന്നി ബഹനാന്റെയും നേതൃത്വത്തിലായിരുന്നു സമരം. സി ഐ ഇന്നും സ്റ്റേഷനിലെത്തിയതായി എം എൽ എ ആരോപിച്ചു.

കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ഡിഐജിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചു.

അതേസമയം, സിഐക്ക് എതിരെ അന്വേഷണം നടക്കുകയാണെന്ന് ഐജി ഹർഷിത അട്ടലൂരി പറഞ്ഞു. ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം സിഐക്ക് എതിരെ വകുപ്പ്തല അന്വേഷണം ഉണ്ടാകുമെന്നും ഐജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഐജിയുടെ പ്രതികരണം.

മോഫിയയുടെ മരണത്തിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് സിഐക്ക് എതിരെ ഉയരുന്നത്. ഗാർഹികപീഡന പരാതി അന്വേഷണം നടത്താതെ തേച്ചുമായ്ച്ചു കളഞ്ഞു, ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി ലഭിച്ചില്ല തുടങ്ങിയ പരാതികളുമായി യുവതികൾ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ അഞ്ചൽ ഉത്ര വധക്കേസിൽ ഉൾപ്പെടെ ആഭ്യന്തര അന്വേഷണം നേരിട്ട വ്യക്തിയാണ് സിഐ സുധീർ. അതിനു ശേഷമാണ് ആലുവയിലേക്ക് സ്ഥലം മാറിയെത്തിയത്.

Also Read: ആലുവ ഈസ്റ്റ് സിഐക്കെതിരെ മുൻപും സമാനമായ പരാതി; ഉത്ര കേസിൽ ഗുരുതര വീഴ്ച

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Congress protest infront of aluva police station against ci sudheer

Best of Express