scorecardresearch

ഇന്നസെന്റ് എംപിയുടെ ഓഫീസിലേക്കും വീട്ടിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്

സ്ത്രീവിരുദ്ധ പരാമർശംം നടത്തിയ ഇന്നസെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്

സ്ത്രീവിരുദ്ധ പരാമർശംം നടത്തിയ ഇന്നസെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AMMA, അമ്മ, താര സംഘടന അമ്മ, Innocent, ഇന്നസെന്റ്, ചാലക്കുടി എംപി, Chalakkudi MP, Parliament member, പാർലമെന്റംഗം

ഇരിങ്ങാലക്കുട: ചാലക്കുടി എംപിയും താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിന്റെ വീട്ടിലേക്കും ഓഫീസിലേക്കും കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. സ്ത്രീവിരുദ്ധ പരാമർശംം നടത്തിയ ഇന്നസെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. യുവമോര്‍ച്ച അടക്കമുളള മറ്റ് സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്.

Advertisment

എംഎൽഎ മാരും നടന്മാരുമായ മുകേഷ്, ഗണേഷ്‌കുമാർ എന്നിവർക്കെതിരെയും കോൺഗ്രസ് പ്രതിഷേധിക്കും. അമ്മയുടെ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് രോഷാകുലനായി നടനും എംഎൽഎയുമായ മുകേഷ് തുറന്നടിച്ചത്. രോഷത്തോടെയാണ് എംഎൽഎ ആയ ഗണേഷ് കുമാറും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ ഒറ്റപ്പെടുത്താനുളള ശ്രമം ഉണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് മുകേഷിനെ കുപിതനാക്കിയത്. ദിലീപ് ഞങ്ങളുടെ കൂടെ ഇവിടെ ഇരിക്കുകയല്ലേ പിന്നെ എങ്ങനെയാണ് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മുകേഷ് ചോദിച്ചു.

പൊലീസുകാരുടെ ജോലി ചാനലുകാർ ഏറ്റെടുക്കേണ്ടെന്നും അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് വളരെ രോഷത്തോടെ പ്രതികരിച്ചു. നടന്മാരായ ദേവനും ഗണേഷ് കുമാറും രൂക്ഷമായാണ് പ്രതികരിച്ചത്. വിഷമം അനുഭവിക്കുന്ന രണ്ട് അംഗങ്ങളെയും തളളിപ്പറയില്ലെന്നും രണ്ടുപേരും അമ്മയുടെ മക്കളാണെന്നും അവരുടെ വേദനയിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അവരെ തളളിപ്പറയാൻ നിങ്ങളെന്ത് തല കുത്തിമറിഞ്ഞാലും അത് നടക്കില്ല. സംഘടന ഒറ്റക്കെട്ടാണെന്നും സംഘടന പൊളിയില്ലെന്നും ഗണേഷ് തുറന്നടിച്ചു.

Advertisment

വിമർശനം ഉയർന്നതോടെ മുകേഷ് രോഷത്തോടെയുള്ള പെരുമാറ്റത്തിൽ വിശദീകരണവുമായി രംഗത്ത് വന്നു. "വിമർശനങ്ങൾ ഉൾക്കൊളളുന്നു. നല്ല നേതാവാകാനാണ് വിമർശനങ്ങൾ എന്ന് മനസ്സിലാക്കുന്നു. 'അമ്മ'യുടെ വാർത്താസമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ്. തെറ്റുകൾ സ്വാഭാവിക"മാണെന്നും മുകേഷ് പറഞ്ഞു.

ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച ഇന്നസെന്റ് വീണ്ടും കുഴപ്പത്തിൽ ചെന്നുചാടി. നടിമാർ മോശക്കാരാണെങ്കിൽ മറ്റുള്ളവരുമായി കിടക്ക പങ്കിട്ടുവെന്നുവരാമെന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ വുമൺ ഇൻ സിനിമ കളക്ടീവും രംഗത്ത് വന്നിരുന്നു.

Congress Mukesh Innocent Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: