scorecardresearch

കോൺഗ്രസിന്റെ പ്രതിഷേധത്തിൽ സംസ്ഥാനമാകെ സംഘർഷം; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും ലാത്തിച്ചാർജ്ജും

പ്രതിഷേധം സംഘടിപ്പിച്ചത് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്ക്, പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗം, സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കിയും ലാത്തിച്ചാർജ്ജും

പ്രതിഷേധം സംഘടിപ്പിച്ചത് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്ക്, പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗം, സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കിയും ലാത്തിച്ചാർജ്ജും

author-image
WebDesk
New Update
youth congress

ഫൊട്ടോ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കേരള ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പോലീസ് സ്റ്റേഷൻ മാർച്ചുകളിൽ വ്യാപക സംഘർഷം.നവകേരള സദസ്സിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകർക്ക് നേരെയുള്ള പൊലീസിന്റെയും ഡി വൈ എഫ് െഎ യുടേയും അക്രമത്തിനെതിരെയാണ് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

Advertisment

സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ മുഖ്യമന്ത്രിയോ മുഖ്യഗുണ്ടയോ എന്ന ബാനർ ഉയർത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ഉദ്ഘാടനത്തിന് ശേഷം പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് ബാരിക്കേഡുകൾക്ക് മുകളിൽ കയറി സമരക്കാർ പ്രതിഷേധിച്ചു. പിന്മാറാതെ നിന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

തുടർന്ന് പൊലീസിന് നേരെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വ്യാപക ആക്രമണമാണ് ഉണ്ടായത്. പൊലീസിന്റെ ഷീൽഡുകൾ അടിച്ചുപൊട്ടിച്ച പ്രവർത്തകർ വടികളുമായാണ് പൊലീസിനെ നേരിട്ടത്. സെക്രട്ടേറിയേറ്റിന് ഉള്ളിലേക്ക് ചാടി കടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. വീണ്ടും പിരിഞ്ഞുപോകാതെ നിന്ന പ്രവർത്തകരുടെ പ്രകോപനത്തിനൊടുവിൽ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനടക്കം നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

മുക്കത്തും വളപട്ടണത്തും നടന്ന പ്രതിഷേധം സംഘർത്തിൽ കലാശിച്ചു. ബേപ്പൂരിൽ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എറണാകുളത്ത് കയർ കെട്ടി ബാരിക്കേഡുകൾ മറിച്ചിടാനുള്ള സമരക്കാരുടെ ശ്രമത്തെ ജലപീരങ്കി പ്രയോഗിച്ചുകൊണ്ടാണ് പൊലീസ് നേരിട്ടത്. വനിതകളടക്കമുള്ള പ്രവർത്തകരാണ് ബാരിക്കേഡിൽ കയർകെട്ടി മറിച്ചിടാൻ ശ്രമിച്ചത്. മൂന്ന് തവണയാണ് ഇവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേ സമയം പ്രതിഷേധങ്ങൾക്കിടയിൽ നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചു.

Advertisment
Protest Congress Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: