scorecardresearch

ഉമ്മൻ ചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ല, ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കും: ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്

author-image
WebDesk
New Update
Chandy Oommen | Congress

ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും അത് നിർവഹിക്കും. പുതുപ്പള്ളിയിയിൽ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ല. വേറൊരാൾക്കും അദ്ദേഹമാകാൻ കഴിയില്ല. പാർട്ടിയാണ് എല്ലാം. പാർട്ടി ഇല്ലാതെ ഒരു വ്യക്തിയില്ല. ഞാൻ ഏത് സ്ഥാനം വഹിക്കണമെന്നത് എന്റെ തീരുമാനമല്ല, പാർട്ടി തീരുമാനമാണ്. തനിക്കുണ്ടായത് ജീവിതത്തിൽ നികത്താനാകാത്ത നഷ്ടമാണെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറ‌ഞ്ഞു.

Advertisment

അതിനിടെ, ഉമ്മൻ ചാണ്ടി അന്തരിച്ചതോടെ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്നത് വ്യക്തമാണ്. അതേസമയം, ജെയ്ക്ക് സി.തോമസാണ് സിപിഎമ്മിന്റെ ആദ്യ പരിഗണനയിലുള്ളത്.

ദീർഘനാളായി അസുഖ ബാധിതനായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി (80) ചൊവ്വാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. ബെംഗളൂരുവിൽ ആയിരുന്നു അന്ത്യം. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കേരളം നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ സാമാജികനായ ആളുമായിരുന്നു. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.

Advertisment
Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: