/indian-express-malayalam/media/media_files/2025/09/24/cong-flag-2025-09-24-17-02-51.jpg)
60 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്
കൽപ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീർത്ത് കോൺഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കിൽ അടച്ചു. എൻ എം വിജയന്റെ ബാധ്യത സെപ്റ്റംബർ 30ന് മുൻപായി അടച്ച് തീർത്തില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം എൻ എം വിജയന്റെ ആധാരം ഉൾപ്പെടെയുള്ളവ തിരിച്ച് നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Also Read:എന്‍എസ്എസിന് സർക്കാരിനെ വിശ്വാസമെന്ന് സുകുമാരൻ നായർ; കോൺഗ്രസിനും ബിജെപിക്കും രൂക്ഷ വിമർശനം
കുടിശ്ശിക തീർക്കാൻ കോൺഗ്രസിന് നിയമപരമായ ഉത്തരവാദിത്തം ഇല്ലെങ്കിലും ധാർമിക ഉത്തരവാദിത്തത്തിന്റെ പേരിൽ ബാധ്യത ഏറ്റെടുക്കുമെന്നായിരുന്നു പാർട്ടി നേതൃത്വം വിശദീകരിച്ചിരുന്നത്. തന്റെ പിതാവ് പാർട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയിലിടാൻ നോക്കുന്നതായി വിജയന്റെ മരുമകൾ പത്മജ ആരോപിച്ചിരുന്നു.
Also Read:രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി; ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സ്വാഗതം ചെയ്യുന്നു: എംഎൽഎ
2007 കാലഘട്ടത്തിൽ എൻഎം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചതെന്നാണ് കുടുംബം പറയുന്നത്. പാർട്ടിക്കായി വരുത്തിവച്ച കടം തങ്ങളുടെ ബാധ്യതയാകുന്നുവെന്ന് ആരോപിച്ച് പത്മജ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ ചർച്ചയായിരുന്നു.
Also Read:ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത് ; അന്വേഷണത്തിന് ഇഡിയും
എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാർട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകൻ വിജേഷ് ആരോപിച്ചിരുന്നു. എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.
Read More:കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 20 ഓളം പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us