എറണാകുളം: കേരള കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ കെ.എം മാണിക്ക് എതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തൽ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്‍റെ കാപട്യമെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.

കപടരാഷ്ട്രീയത്തിന്‍റെ അപ്പോസ്ഥലനായ മാണിയുടേത്, ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണ് എന്നും മുഖപ്രസംഗത്തിൽ പറയുന്നു. കെ.എം ജോർജ് നെഞ്ചുപൊട്ടി മരിച്ചതിന്‍റെ ഉത്തരവാദി കെ.എം. മാണി മാത്രമാണ് എന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. മാണിക്കായി യുഡിഎഫിന്‍റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ വേണ്ടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ