scorecardresearch

സാമ്പത്തിക സംവരണ ബില്‍: കോണ്‍ഗ്രസ് നിലപാടിനെ തള്ളി വി.ടി.ബല്‍റാം എംഎല്‍എ

സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദമാണെന്ന് ബൽറാം കുറ്റപ്പെടുത്തി

സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദമാണെന്ന് ബൽറാം കുറ്റപ്പെടുത്തി

author-image
WebDesk
New Update
VT Balram

കൊച്ചി: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കിയതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് വി.ടി.ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Advertisment

അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തെക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദമാണെന്നും, സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അഭിമാനമായി കരുതുന്നുവെന്നും ബല്‍റാം വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ലോക്സഭ സാമ്പത്തിക സംവരണ ബില്‍ പാസാക്കിയത്. സിപിഎമ്മും കോണ്‍ഗ്രസും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ മുസ്‌ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും എംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്.

Advertisment

എഐഎഡിഎംകെയും എഐയുഡിഎഫും പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതുവരെ സാമ്പത്തിക സംവരണത്തെ എതിര്‍ത്തിയിരുന്ന സമാജ് വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബില്ലിനെ പിന്തുണച്ചു. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ കുറവുള്ള മുന്നാക്ക വിഭാഗത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനാണ് നിയമ ഭേദഗതി വരുത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സുപ്രധാന രാഷ്ട്രീയ നീക്കമായിട്ടാണ് തീരുമാനത്തെ വിലയിരുത്തുന്നത്. രാജ്യസഭയിലും ബില്‍ പാസാകാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കാമെന്ന് പറഞ്ഞിരുന്ന 15 ലക്ഷം നല്‍കിയിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കറും എഐഎഡിഎംകെ എംപിയുമായ തമ്പി ദുരൈ പറഞ്ഞു. തമിഴ്‌നാട്ടില്‍ 69 ശതമാനമാണ് ജാതി സംവരണം. ലോകസഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തമ്പി ദുരൈയുടെ പ്രതികരണം.

Congress Vt Balram Reservation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: