തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി ജനമുന്നേറ്റ ജാഥകള്‍ നടത്തുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി എല്ലാ മുതിര്‍ന്ന നേതാക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് പലയിടത്തും പ്രതിഷേധ ജാഥയില്‍ പങ്കെടുത്തത്. മലപ്പുറത്തും കാസര്‍കോടും നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനു പിന്തുണയുമായി ഒഴുകിയെത്തിയത്.

Read Also: ഇടഞ്ഞ് സഖ്യകക്ഷികള്‍; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

കാസര്‍കോട് ജില്ലയില്‍ കെപിസിസി അധ്യക്ഷനാണ് പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഡിസിസികള്‍ നേതൃത്വം നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിനെ വിമര്‍ശിച്ചാണ് മുല്ലപ്പള്ളി പ്രസംഗിച്ചത്. മതേതര സഖ്യത്തിനു വിലങ്ങുതടിയായതില്‍ സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Read Also: റേഷന്‍ വാങ്ങാന്‍ പുറത്തുപോയതാണ്, തിരിച്ചുവന്നത് ചലനമറ്റ ശരീരമായി; വിതുമ്പി ഷബീന

മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷ സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ വിജയം സുനിശ്ചിതമാണെന്നും ചെന്നിത്തല തുടര്‍ന്നു പറഞ്ഞു.

Read Also: ഹിന്ദുവും മുസ്‌ലിമും എങ്ങനെ ഒന്നിച്ച് പണിയെടുക്കുന്നു?; ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച് മറുപടി, വീഡിയോ

മലപ്പുറത്ത് നടന്ന ജനമുന്നേറ്റയാത്രക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകി. കളക്ട്രേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധം എം.എം.ഹസനാണ് ഉദ്ഘാടനം ചെയ്തത്. എറണാകുളത്ത് നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.