Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പ്: ട്വന്റി-20 നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ വി.ഡി സതീഷൻ, വി.പി സജീന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് കമ്പനി ഉടമയുമായ സാബു ജേക്കബുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്

oommen chandy, ramesh chennithala, chengannur election

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ വി.ഡി സതീഷൻ, വി.പി സജീന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് കമ്പനി ഉടമയുമായ സാബു ജേക്കബുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്.

മണിക്കൂറുകളോളം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് നേതാക്കൾ മടങ്ങിയത്. അതേസമയം സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കിറ്റക്സ് കമ്പനിയുടെ മലിനീകരണത്തിനെതിരെ കിഴക്കമ്പലത്ത് കോൺഗ്രസ് തന്നെ സമരരംഗത്തുള്ളപ്പോഴാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട്, വെങ്ങോല പഞ്ചായത്തുകളിലും രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനും ഒമ്പത് ബ്ലോക്ക് പഞ്ചായത്തും ട്വന്റി-20 പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ നിയമസഭയിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് കോൺഗ്രസ് നേതാക്കളുടെ ഇടപ്പെടൽ. നേരത്തെ മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളും ട്വന്റി 20 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊൺഗ്രസ്‌ നേതാക്കളുടെ രഹസ്യസന്ദർശന വിവരം പ്രാദേശിക കോൺഗ്രസ്‌ നേതാവുതന്നെയാണ്‌ സാമൂഹ്യമാധ്യമത്തിലൂടെ ആദ്യം പരസ്യമാക്കിയത്‌. ട്വന്റി-20ക്കെതിരെ മത്സരിച്ച്‌ വീരമൃത്യു വരിച്ച യുഡിഎഫ്‌ സ്ഥാനാർഥികളെ മാപ്പ്‌ എന്നാണ്‌ ഇദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress leaders met with twenty 20 chief coordinator sabu jacob

Next Story
യുഡിഎഫ് ക്ഷണിച്ചാൽ സ്ഥാനാർഥിയാകും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ജസ്റ്റിസ് കെമാൽ പാഷKamal Pasha, കെമാൽ പാഷ, maradu flat issue, മപട് ഫ്ലാറ്റ്, ie malayalam, ഐഇ മലയാളം, supreme court, സുപ്രീംകോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com