scorecardresearch

ശബരിമല ആര്‍എസ്എസ്സിനും സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

ശബരിമലയുടെ നിയന്ത്രണം ആർ എസ് എസ്സിനെ ഏൽപ്പിച്ചുവെന്നാരോപിച്ച് കടുത്ത വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ ബെന്നിബെഹനാൻ എന്നിവരാണ് രംഗത്തെത്തിയത്

ശബരിമലയുടെ നിയന്ത്രണം ആർ എസ് എസ്സിനെ ഏൽപ്പിച്ചുവെന്നാരോപിച്ച് കടുത്ത വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ ബെന്നിബെഹനാൻ എന്നിവരാണ് രംഗത്തെത്തിയത്

author-image
WebDesk
New Update
COngress, KPCC, Lok Sabha Election 2019

ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസ്സിനെ ഏല്‍പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കല്‍ക്കൂടി പുറത്തായി. ശബരിമലയെ അയോധ്യയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇരുകൂട്ടരുമെന്ന് മുല്ലപ്പളളി ആരോപിച്ചു.

Advertisment

പൊലീസിന്റെ നിഴല്‍പോലും അവിടെ ഇല്ലാതെ വന്നപ്പോള്‍ ഭക്തജനങ്ങളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും വഴിയാധാരമായി. സന്നിധാനത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസുകാര്‍ കയ്യടക്കി. പോലീസിന്റെ മെഗാഫോണ്‍ വരെ ആര്‍എസ്എസ് നേതാവിന്റെ കയ്യിലായിരുന്നു. അതിലൂടെയാണ് ആര്‍എസ്എസുകാര്‍ക്ക് നിര്‍ദേശം നല്കിയത്. 50 വയസുകഴിഞ്ഞ സ്ത്രീകളെയും ആര്‍എസ്എസ് കടുത്ത പരിശോധനയ്ക്കു വിധേയമാക്കി. മാധ്യമ പ്രവര്‍ത്തകരെ വീണ്ടും ആക്രമിച്ചു. ആര്‍എസ്എസ് സന്നിധാനം പിടിച്ചെടുത്തിട്ടും മുഖ്യമന്ത്രി നിസംഗമായാണ് പ്രതികരിച്ചത്. ശബരിമലയില്‍ എല്ലാം ഭദ്രമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടിപ്പിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിനിന്നാണ് ആര്‍എസ്എസ് നേതാവ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് മെംബര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതും കണ്ടു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതില്‍ ആര്‍എസ്എസും ഇടതുപക്ഷവും തമ്മില്‍ മത്സരിക്കുകയാണ്. ശബരിമല ഇരു കൂട്ടരുടെയും ശക്തിപ്രകടമായി മാറിയെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

ശബരിമലയെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുവര്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല അവിടെ നടക്കുന്നത്. ഇരു കൂട്ടരും സംയമനത്തിന്റെ പാതയിലേയ്ക്ക് തിരിച്ചുവരണമെന്നു വിവേകമതികള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Advertisment

ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുളള ബി ജെ പി ആർ എസ് എസ്സ് ശ്രമത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇരുമുടിക്കെട്ടില്ലാതെ ആർ എസ് എസ് നേതാവ് പതിനെട്ടാം പടിയിലേയ്ക്ക് ഓടിക്കയറുയും തിരിഞ്ഞ് നിൽക്കുയം ചെയ്യുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ കണ്ടത്. 50 വയസ്സുകഴിഞ ഭക്തകളെ പോലും തടയുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകരെ വളഞ്ഞ് വച്ച് ആക്രമിച്ചു. ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും മുതലെടുപ്പ് തടയാൻ സർക്കാരിന് സാധിച്ചില്ല. സംഘപരിവാറും സർക്കാരും ചേർന്ന ശബരിമലയുടെ പവിത്രത തകർക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ശബരിമല ആർ എസ് എസ് സംഘത്തിന്റെ പിടിയിലായെന്നും ശബരിമലയിലെ ക്രമസമാധാനം തകർന്നുവെന്നും യു ഡി എഫ് കൺവീനർ ബെന്നിബെഹനാൻ ആരോപിച്ചു. പതിനെട്ടാം പടിയിൽ ആർ എസ് എസ് അക്രമിസംഘം ആയിരുന്നുവെന്ന് ബെന്നി ബെഹനാൻ ആരോപിച്ചു. ശബരിമലയിലെ ക്രമസമാധാനം തകർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് യു ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.

Sabarimala Cpm Bjp Congress Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: