കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്ന് രാവിലെ ആറിനായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.

Read More: കേരളത്തിലെ വനിതാ മന്ത്രിമാർ

1927 മാര്‍ച്ച് 17 ന് സി. ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി ജനിച്ച റോസമ്മ മൂന്ന് തവണ എംഎല്‍എയായി. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് റോസമ്മ നിയമസഭയിലെത്തിയത്. കെ.പി.സി.സി. പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.