scorecardresearch
Latest News

രാജ്യത്തിന് നാണക്കേടാകുംവിധം സർക്കാർ ചെയ്തതെന്ത്? ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഗവർണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് സർക്കാരുമായുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നാണ്

Ramesh Chennithala, pinarayi vijayan, K Sudhakaran, Brennan college issue controversy, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
Photo: Facebook/Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണെന്ന് രമേശ് ചെന്നിത്തല. വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളൂവെന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് സർക്കാരുമായുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നാണ്. ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങൾ

  1. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ കേരള സർവകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?
  2. ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?
  3. വൈസ് ചാൻസിലർ, ഗവർണറുടെ നിർദ്ദേശം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?
  4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?
  5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
  6. ഈ പട്ടികയ്ക്ക് ഇനിയും ഗവർണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

Read More: ഗോവയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Congress leader ramesh chennithala six questions to govt