കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിനെ പോക്‌സോ കേസിലാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, ഒരു സ്വകാര്യ കോളേജിലെ കോളേജിലെ പ്യൂണുമായിരുന്ന തിലാന്നൂരിലെ പി.പി.ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്ക് 52 വയസ്സാണ്.

Read Also: Mariyam Vannu Vilakkoothi Review: തമാശയുടെ മാരത്തോൺ: മറിയം വന്നു വിളക്കൂതി റിവ്യൂ

ഒൻപതു വയസ് പിന്നിട്ട പെൺകുട്ടിയെ ഇയാൾ നാലു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചെെൽഡ് ലെെൻ പ്രവർത്തകരുടെ നിർദേശത്തെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ചെെൽ ലെെൻ പ്രവർത്തകരുടെ ചോദ്യം ചെയ്യലിലാണ് പീഡനത്തിനു ഇരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.