തൃശൂര്‍: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.ബലറാം (72) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി മുൻ ജനറൽ സെക്രട്ടറിയാണ്.

വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നാണ്​ നിയമസഭയിൽ എത്തിയത്​. പിന്നീട്​ കെ. മുരളീധരന്​ മത്സരിക്കാനായി എംഎൽഎ സ്ഥാനം രാജിവെച്ചു. കെ. കരുണാകരൻ കോൺഗ്രസുമായി തെറ്റി ഡിഐസി രൂപവത്​കരിച്ചപ്പോൾ അതിനൊപ്പം പോയ നേതാക്കളിൽ ഒരാളാണ്​. പിന്നീട് കരുണാകരനുമായി അകന്ന ശേഷം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തി.

Read Also: രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തത് വിനാശകരം: രാമചന്ദ്ര ഗുഹ

എംഎൽഎ സ്ഥാനം രാജിവച്ച ശേഷം കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും ജയിക്കാനായില്ല.

എ.കെ.ആന്റണി മന്ത്രിസഭയിൽ അംഗമായ കെ.മുരളീധരന് മത്സരിക്കാൻ വേണ്ടിയാണ് 2004 ൽ ബലറാം എംഎൽഎ സ്ഥാനം രാജിവച്ചത്. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പരാജയപ്പെട്ടു.

വിദേശത്തുള്ള മക്കൾ എത്തിയതിനു ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.