/indian-express-malayalam/media/media_files/2026/01/27/v-kamakoti-2026-01-27-16-10-44.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ ലഭിച്ചതിനെ പരിഹസിച്ച് കോൺഗ്രസ്. ഗോമൂത്രത്തെക്കുറിച്ചുള്ള കാമകോടിയുടെ മുൻകാല പരാമർശങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് കേരള സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചത്.
"ബഹുമതി ലഭിച്ചതിൽ വി. കാമകോടിക്ക് അഭിനന്ദനങ്ങൾ. ഗോമൂത്രത്തെ ലോക വേദിയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന മദ്രാസ് ഐഐടിയിൽ ഗോമൂത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അതിശക്തമായ ഗവേഷണത്തെ രാഷ്ട്രം അംഗീകരിക്കുന്നു," എന്നായിരുന്നു കോൺഗ്രസ് കേരള എക്സിൽ കുറിച്ചത്.
Also Read: പ്രവാസികൾക്ക് വോട്ടർപ്പട്ടികയിൽ ഇനിയും പേര് ചേർക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സംഭവം ചർച്ചയായതോടെ കോണ്‍ഗ്രസിനെതിരെ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു രംഗത്തെത്തി. പ്രൊഫസർ കാമകോടി മൈക്രോപ്രൊസസ്സർ ഡിസൈൻ പോലുള്ള അത്യാധുനിക സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനമായ ഐഐടി മദ്രാസിന്റെ ഡയറക്ടറാണ് അദ്ദേഹം. ഈ പുരസ്‌കാരത്തിന് അദ്ദേഹം തികച്ചും അർഹനാണെന്നും,' ശ്രീധർ വെമ്പു പ്രതികരിച്ചു.
ചാണകത്തെയും ഗോമൂത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങളെ ശാസ്ത്രീയമായി പ്രതിരോധിച്ച ​ശ്രീധർ വെമ്പു, ഇത്തരം പഠനങ്ങൾ ഗവേഷണത്തിന് അർഹമല്ലെന്ന് കരുതുന്നത് അടിമത്തപരമായ കൊളോണിയൽ മനോഭാവം ആണെന്നും കൂട്ടിച്ചേർത്തു. ഭാവിയിൽ ഹാർവാർഡോ എംഐടിയോ ഇത്തരം പഠനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഇതേ ആളുകൾ അതിനെ വാനോളം പുകഴ്ത്തുമെന്നും അദ്ദേഹം പരിഹസിച്ചു.
Also Read:നിയമസഭാ തിരഞ്ഞെടുപ്പ്; കെപിസിസിയുടെ നിർണായക തിരഞ്ഞെടുപ്പ് സമിതി ഇന്ന്
വെമ്പുവിന്റെ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസ് കേരള ഘടകം തങ്ങളുടെ നിലപാട് കടുപ്പിച്ചു. ചാണകത്തെയും ഗോമൂത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങളുടെ ഫലം എന്താണെന്ന് കോൺഗ്രസ് ചോദിച്ചു. മധ്യപ്രദേശിൽ ഇത്തരം ഗവേഷണങ്ങൾക്കായി അനുവദിച്ച തുക (3.5 കോടി രൂപ) കാറുകൾ വാങ്ങാനും ഗോവയിലേക്കും ബാംഗ്ലൂരിലേക്കും യാത്രകൾ നടത്താനുമാണ് ഉപയോഗിച്ചതെന്ന ആരോപണങ്ങളും അവർ ഉയർത്തി. ഗവേഷണ ഫലം പൂജ്യം ആണെന്നും കോൺഗ്രസ് പരിഹസിച്ചു.
Read More: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us