scorecardresearch

അതിവേഗ റെയിൽ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല: വി.ഡി.സതീശൻ

പ്രാരംഭ പഠനം നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. പാരിസ്ഥിതിക പരിശോധനകൾ നടത്തിയശേഷം കേരളത്തിന് സാമ്പത്തികമായി താങ്ങാൻ കഴിയുന്ന പദ്ധതി കൊണ്ടുവരണം

പ്രാരംഭ പഠനം നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. പാരിസ്ഥിതിക പരിശോധനകൾ നടത്തിയശേഷം കേരളത്തിന് സാമ്പത്തികമായി താങ്ങാൻ കഴിയുന്ന പദ്ധതി കൊണ്ടുവരണം

author-image
WebDesk
New Update
VD Satheesan

വി.ഡി.സതീശൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരുന്നതിൽ കോൺഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രാരംഭ പഠനം നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. പാരിസ്ഥിതിക പരിശോധനകൾ നടത്തിയശേഷം കേരളത്തിന് സാമ്പത്തികമായി താങ്ങാൻ കഴിയുന്ന പദ്ധതി കൊണ്ടുവരണം. കേരളത്തിന് ഗുണകരമായ ഏതു പദ്ധതിയും ആര് കൊണ്ടുവന്നാലും കോൺഗ്രസ് എതിർക്കില്ലെന്ന് സതീശൻ പറഞ്ഞു. 

Advertisment

Also Read: റിയൽ എസ്‌റ്റേറ്റ് മുതൽ സിനിമ വരെ; ഞെട്ടിച്ച് സി.ജെ റോയ്‌യുടെ മരണം

 ഇ.ശ്രീധരനാണ് അതിവേ​ഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് അറിയിച്ചത്. മണിക്കൂറിൽ 200 കി.മീ. ആയിരിക്കും വേ​ഗത. പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വേണ്ടി വരുന്ന സമയം മൂന്നേകാല്‍ മണിക്കൂറായിരിക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വേണ്ടിവരുന്ന സമയം ഒരു മണിക്കൂറും ഇരുപത് മിനിറ്റുമാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ എത്താനെടുക്കുന്ന സമയം രണ്ടര മണിക്കൂറാണ്. അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ; റെയ്ഡിനിടെ സ്വയം വെടിയുതിർത്തെന്ന് റിപ്പോർട്ട്

കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും. ട്രെയിനില്‍ എട്ടുകോച്ചുകളാണ് ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. പരമാവധി കോച്ചുകളുടെ എണ്ണം 16 ആയിരിക്കും. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകളുണ്ടാകും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Also Read:വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം

അതിവേഗ റെയില്‍ പാതയുടെ 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽപാത കടന്നു പോവുക. കുറച്ചുഭാഗം ഭൂഗര്‍ഭ പാതയുമുണ്ടാകും. പദ്ധതിക്കെതിരെ സമരം പാടില്ലാത്തതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുക്കുക. ഇവിടെ റെയിൽപാതയുടെ തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. ഈ ഭൂമിയിൽ വീട് കെട്ടാൻ പാടില്ല. അതേസമയം, കൃഷിക്ക് ഉപയോ​ഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

 Read More: യെച്ചൂരി വരെ ബഹുമാനിച്ച നേതാവ്; സോണിയ ഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: