scorecardresearch

ഒന്നിന് പിറകെ ഒന്നായി കേസുകൾ, ആരോപണങ്ങൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസിൽ അമർഷം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ഭാരവാഹി തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് അതീവ ഗൗരവ്വത്തോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ഭാരവാഹി തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് അതീവ ഗൗരവ്വത്തോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്

author-image
WebDesk
New Update
Rahul Mankootahil

രാഹുൽ മാങ്കൂട്ടത്തിലിൽ

കൊച്ചി: ഒന്നിനുപിറകെ ഒന്നായി ബലാത്സംഗ കേസുകളും ലൈംഗിക ആരോപണങ്ങളും ഉയർന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ അമർഷം ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഹുൽ വിഷയത്തിൽ തുടരുന്ന മൗനം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ വാദം.

Advertisment

പാർട്ടിയ്ക്കുള്ളിൽ നിന്നും ആരോപണം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ഭാരവാഹി തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് അതീവ ഗൗരവ്വത്തോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. മഹിള കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് കഴിഞ്ഞ ദിവസമാണ് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് വെളിപ്പെടുത്തിയത്.  

Also Read:രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

താനുൾപ്പടെ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയിൽ പ്രവർത്തിക്കുന്ന പലർക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ഷാഫി പറമ്പിലിനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം മൗനം പാലിച്ചെന്നും ഷഹനാസ് വെളിപ്പെടുത്തുന്നു. 

"യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനം ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള സ്‌പേസാണ്. അത് ഇദ്ദേഹത്തെ പോലെയുള്ള ഒരാൾ പ്രസിഡൻറാകുമ്പോൾ പെൺകുട്ടികൾക്ക് കടന്നുവരാനുള്ള സ്‌പേസ് കുറയുമെന്ന് ഞാൻ ഷാഫിയോട് പറഞ്ഞു. അദ്ദേഹമതിന് ഒരു പരിഗണനയും തന്നിട്ടില്ല. ഷാഫിയുടെ മൗനം പരിഹാസമായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഒരു പെൺകുട്ടിയാണ് വന്ന് പറഞ്ഞത്. പറയാത്ത ഒരുപാട് പേരുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത്തരം സ്ത്രീകളുടെ മാനത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം കൂടി ഷാഫി പറമ്പിൽ എംപിക്ക് ഇന്നുണ്ട്". -ഷഹനാസ് പറയുന്നു. 

"രാഹുൽ ഈ സംസാരിച്ചതിന് മാത്രമല്ല, ഇനിയും ഒരുപാട് സംസാരിച്ചതിന് തെളിവുകൾ എൻറെ കയ്യിലുണ്ട്. സോഷ്യൽ മീഡിയയിൽ എന്നെ വളരെ മോശമായി പറഞ്ഞുകൊണ്ടിരിക്കുന്ന, രാഹുൽ മാങ്കൂട്ടത്തിലിൻറെയും ഷാഫി പറമ്പിൽ എംപിയുടെയും ആളുകളുണ്ടാകും. അതെന്നെ ഭയപ്പെടുത്താത്തത് ഞാനത് അതിജീവിച്ച് വന്നത് കൊണ്ടാണ്."- ഷഹനാസ് പറയുന്നു. 

നിലവിൽ രണ്ട് കേസുകൾ 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ രണ്ട് കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് കോടതി വിധി പറയും. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി.

Also Read:രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത്തെ കേസ്; ബലാത്സംഗ വകുപ്പ് ചുമത്തി

ഹോം സ്‌റ്റേയിൽ വെച്ച് ക്രൂരമായി തന്നെ പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയുടെ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്.

മൗനം വെടിയുമോ കോൺഗ്രസ് ?

രാഹുലിനെതിരെ പുതിയ പരാതികൾ ഉയർന്നുവന്നതോടെ രാഹുലിനെ പൂർണമായി തള്ളുകയാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെ. രാഹുലിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരന്റെ ആവശ്യം. സമാനനിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ സ്വീകരിച്ചിരിക്കുന്നത്. 

Also Read:രാഹുൽ ഈശ്വറിന്റെ ‌ജാമ്യാപേക്ഷ തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും രാഹുലിനെ പൂർണമായി കൈവിടുന്ന നിലപാടാണ് വ്യാഴാഴ്ച സ്വീകരിച്ചത്. രാഹുലിനെ പാലക്കാട് കൊണ്ടുവന്നവർ തന്നെ വിഷയത്തിൽ മറുപടി പറയണമെന്ന് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വന്നതിന് ശേഷം നടപടി മതിയെന്നാണ് കെപിസിസി നിലപാട്. എന്നാൽ ഇത് കോൺഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് മുതിർന്ന നേതാക്കളുടെ അടക്കം അഭിപ്രായം. 

Read More:രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും പീഡന പരാതി

Congress Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: