scorecardresearch

സംഘടന തിരഞ്ഞെടുപ്പ്: തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെ നേത്രത്വത്തിൽ 'എ' ഗ്രൂപ്പിന്റെ രഹസ്യയോഗം

സ്വന്തം ഗ്രൂപ്പിലുള്ള ഭിന്നതകൾ അവസാനിപ്പിക്കാൻ യോഗത്തിൽ ധാരണയായി

സ്വന്തം ഗ്രൂപ്പിലുള്ള ഭിന്നതകൾ അവസാനിപ്പിക്കാൻ യോഗത്തിൽ ധാരണയായി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kc joseph, കെസി ജോസഫ്, Oomman Chandi, ഉമ്മൻ ചാണ്ടി, സോളാർ കേസ്, പിണറായി വിജയൻ, മുഖ്യമന്ത്രി, Solar Case, Pinarayi Vijayan, Chief Minister

തിരുവനന്തപുരം: സംഘടന തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കരുത്ത് തെളിയിക്കാൻ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തയ്യാറെടുക്കുന്നു. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി ചർച്ചചെയ്യാൻ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. ഉമ്മൻ ചാണ്ടിയുടെ നേത്രത്വത്തിലായിരുന്നു യോഗം നടന്നത്. സ്വന്തം ഗ്രൂപ്പിലുള്ള ഭിന്നതകൾ അവസാനിപ്പിക്കാൻ യോഗത്തിൽ ധാരണയായി. കെപിസിസി പ്രസിഡൻഡ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Advertisment

കോൺഗ്രസിന്റെ തൊഴിലാളി സംഘടനായായ ഐഎൻടിയുസിയുടെ പ്രസിഡൻഡായ ആർ. ചന്ദ്രശേഖരനെ അംഗീകരിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. ചന്ദ്രശേഖരനെ പ്രസിഡൻഡ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങൾ സജീവമാക്കാനും എ ഗ്രൂപ്പിന്റെ രഹസ്യയോഗത്തിൽ ധാരണയായിട്ടുണ്ട്.

കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പിന്റെ വരണാധികാരി സുദർശൻ നാച്ചിയപ്പൻ ഞായറാഴ്ച കേരളത്തിൽ എത്താനിരിക്കെയാണ് വിവിധ ഗ്രൂപ്പുകളുടെ യോഗങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം ചേർന്നിരുന്നു. ഇതിനിടെ, ഇന്നലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി

Indian National Congress Inc Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: