കൊച്ചി മേയറെ മാറ്റാൻ കോൺഗ്രസിൽ ധാരണ

തിരുവനന്തപുരത്തുള്ള, എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെയോ മറ്റന്നാളോ കെപിസിസി പ്രസിഡന്റിനെ കണ്ട് ഡിസിസിയിലെ ധാരണ അറിയിക്കും

Kochi Mayor, കൊച്ചി മേയർ, Soumini Jain, സൗമിനി ജെയ്ൻ, ie malayalam, ഐഇ മലയാളം

കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തുവരവെ കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കു കോണ്‍ഗ്രസില്‍ ധാരണ. മേയറെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റി ഭരണം പുതിയ ടീമിനെ ഏല്‍പ്പിക്കാനാണ് എറണാകുളത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ധാരണയായത്. ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിക്കും.

കൊച്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ സൗമി ജെയിനിനും കോര്‍പറേഷന്‍ ഭരണസമിതിക്കുമെതിരേ നിശിതവിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണു മാറ്റത്തിനുവേണ്ടി ഡിസിസി തീരുമാനമെടുത്തത്. തിരുവനന്തപുരത്തുള്ള, എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെയോ മറ്റന്നാളോ കെപിസിസി പ്രസിഡന്റിനെ കണ്ട് ഡിസിസിയിലെ ധാരണ അറിയിക്കും.

അതേസമയം, വെള്ളക്കെട്ട് വിഷയത്തിന്റെ പശ്ചാത്തലത്തിലല്ല മേയറെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാനുള്ള തീരുമാനമെന്നും ഇത് നേരത്തെയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കെ.ബാബു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

ഭരണസമിതി അധികാരമേറ്റ് രണ്ടര വര്‍ഷത്തിനുശേഷം മേയറെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാന്‍ നാലുവര്‍ഷം മുന്‍പ് ധാരണയുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റണമെന്ന തീരുമാനം അന്നത്തെ യോഗത്തില്‍ മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയതാണ്.

വെള്ളക്കെട്ട് പ്രശ്‌നത്തില്‍ മേയറെ മാത്രം കുറ്റംപറയുന്നതില്‍ കാര്യമില്ല. കോര്‍പറേഷനുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. 20 സെന്റിമീറ്റര്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനൊപ്പം വേലിയേറ്റം കൂടിയായാല്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകും. ഇക്കാര്യത്തില്‍ മേയര്‍ക്കുമാത്രമായി ഒന്നും ചെയ്യാനാകില്ല. നഗരത്തിലെ റോഡുകള്‍ നന്നാക്കുന്ന കാര്യത്തിലും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കെ.ബാബു പറഞ്ഞു.

അതേസമയം, തന്നെ മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണു മേയര്‍ സൗമിനി ജെയിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ടി.ജെ.വിനോദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മേയറെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റുന്നതോടെ ഭരണസമിതി പൂര്‍ണമായി മാറും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress decided to remove kochi mayor soumini jain

Next Story
ഹൈബി ഈഡൻ എംപിയുടെ ഭാര്യ പിതാവിന്റെ സംസ്കാരം ഇന്ന്ജോസ് വാഴപ്പിളളി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com