scorecardresearch

കേരളത്തിലെ സ്ഥിതിവച്ച് കാര്യങ്ങൾ വിലയിരുത്തരുത്; കോൺഗ്രസ് ബന്ധം തളളിയ പിണറായിക്ക് കാനത്തിന്റെ മറുപടി

മുഖ്യശത്രു ബിജെപിയെന്ന് ഇരുപാർട്ടികളും കരുതുന്നു. സാഹചര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കണമെന്നും കാനം

മുഖ്യശത്രു ബിജെപിയെന്ന് ഇരുപാർട്ടികളും കരുതുന്നു. സാഹചര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കണമെന്നും കാനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കേരളത്തിലെ സ്ഥിതിവച്ച് കാര്യങ്ങൾ വിലയിരുത്തരുത്; കോൺഗ്രസ് ബന്ധം തളളിയ പിണറായിക്ക് കാനത്തിന്റെ മറുപടി

മലപ്പുറം: കോൺഗ്രസ് ബന്ധം തളളിയ മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണമെന്ന് കാനം പറഞ്ഞു. കേരളത്തിലെ സ്ഥിതിവച്ച് കാര്യങ്ങൾ വിലയിരുത്തരുത്. മുഖ്യശത്രു ബിജെപിയെന്ന് ഇരുപാർട്ടികളും കരുതുന്നു. സാഹചര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കണമെന്നും കാനം പറഞ്ഞു.

Advertisment

സിപിഐ സെമിനാറിൽ സംസാരിക്കവേയാണ് പിണറായി കോൺഗ്രസ് ബന്ധത്തെ തളളിപ്പറഞ്ഞത്. വർഗ്ഗീയതയ്ക്കെതിരായ നീക്കത്തിൽ കോൺഗ്രസ്സിനെ കൂടെകൂട്ടിയാൽ ജനപിന്തുണ കിട്ടില്ലെന്നത് മുൻകാല അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോൺഗ്രസിനെ കൈവിട്ടു കഴിഞ്ഞു. ഒന്നിന്റെയും വാലായി നിന്ന് ഇടത് ഐക്യം തകർക്കരുതെന്നും പിണറായി പറഞ്ഞു.

ബിജെപിയെ വളർത്തിയത് കോൺഗ്രസ് നയങ്ങളാണ്. വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നേതാക്കൾ വരെ സമരസപ്പെടുന്നു. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകൾ ജനം തളളിക്കളയുമെന്നും പിണറായി പറഞ്ഞു.

Kanam Rajendran Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: