കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിൽ മരിച്ചവരുടെ വീട്  സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഇക്കാര്യം പറഞ്ഞത്.

കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിസഹകരണം മൂലമാണെന്ന് പി.കരുണാകരൻ  എംപിയാണ് ഇന്നലെ പറഞ്ഞത്.

മുഖ്യമന്ത്രി ഇങ്ങിനെയൊരാവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പി.കരുണാകരൻ എംപി പറയുന്നത് ശുദ്ധനുണയാണെന്ന് മുല്ലപ്പളളി രാമചന്ദ്രനും പ്രതികരിച്ചു. അതിനിടെ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തി.

പിണറായി സന്ദർശനം വേണ്ട എന്നുവച്ചതിനെതിരെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി ഇവിടേക്ക് വരാതിരുന്നതെന്നാണ് ഇവർ ആരോപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.