Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

മുഖ്യമന്ത്രിക്കെതിരെ കാസർഗോഡ് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

രാവിലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു

Recharging points, Electronic vehicle, വൈദ്യുത വാഹനങ്ങൾ, റീച്ചാർജിങ് പോയിന്റ്സ്,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസർഗോഡ് പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. കാസർഗോഡ് നടന്ന പരിപാടിക്ക് ശേഷം കാഞ്ഞങ്ങാടേക്കുളള യാത്രയിലാണ് മുഖ്യമന്ത്രിയും സംഘവും അടങ്ങിയ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീണത്.

കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിനായാണ് മുഖ്യമന്ത്രി കാസർഗോഡ് എത്തിയത്. ഈ ചടങ്ങിൽ പങ്കെടുത്ത ശേഷം കാഞ്ഞങ്ങാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി റോഡ് മാർഗം യാത്ര തിരിച്ചത്. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെട്ട വലിയ സംഘവും ഇതോടൊപ്പം ഉണ്ടായിരുന്നു.

രാവിലെ 11.30 യോടെ വാഹനവ്യൂഹം പൊയിനാച്ചിയിലെത്തിയപ്പോഴാണ് പത്തോളം കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിവീണത്. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ കൂടി ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലപാതകം ഹീനമാണെന്ന് അപലപിച്ചിരുന്നു. രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രവർത്തകർ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress black flag protest against cm pinarayi vijayan kasargod

Next Story
ഇടത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ കാര്യമാക്കാത്ത സ്ഥിതിയാണ് ഉളളത്: മുഖ്യമന്ത്രിCPM, സിപിഎം, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സപിഎം, Pinarayi Vijayan, പിണറായി വിജയന്‍, kerala, കേരളം, UDF, യുഡിഎഫ്, IE MALAYALAM, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com