Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്; ലംഘിച്ചാൽ നടപടി

സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടല്‍

gujarat mla resigns, gujarat congress mla resigns, gujarat rajya sabha seat, sonia gandhi, brijesh merja, indian express

ന്യൂഡൽഹി: കോണ്‍ഗസിനെതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ നടത്തുന്ന പരസ്യ പ്രസ്താവന വിലക്കി എഐസിസി. പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകള്‍ പാടില്ലെന്നാണ് എഐസിസിയുടെ നിര്‍ദേശം.

സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടല്‍. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താന്‍ പാര്‍ട്ടി വേദികള്‍ ഉള്‍പ്പെടുത്തണമെന്ന് എഐസിസി നിര്‍ദേശിച്ചു. അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നല്‍കി.

Read More: ‘ഒരാൾക്ക് അഞ്ച് വോട്ട് വരെ’; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ചെന്നിത്തല

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ശക്തമായ വിമർശനവുമായി മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. കെ.സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇഷ്ടക്കാരെ സ്ഥാനാർഥി പട്ടികയിൽ തള്ളിക്കയറ്റുകയാണ് ചെയ്തതെന്നും ഈ പട്ടികയിൽ യാതൊരു പ്രതീക്ഷയുമില്ലെന്നും കെ.സുധാകരൻ എം.പി കഴിഞ്ഞ​ ദിവസം പറഞ്ഞിരുന്നു.

കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരൻ തുറന്നടിച്ചു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിറകെ പ്രതിഷേധവുമായി ലതിക സുഭാഷ് രംഗത്തെത്തിയതും കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. അവഗണനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷ് ഇന്ദിരാഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു ലതിക സുഭാഷിന്റെ പ്രതിഷേധം. തുടർന്ന് ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും ലതിക സുഭാഷ് തീരുമാനിച്ചു.

ലതിക സുഭാഷിനെതിരെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടങ്ങുന്ന നേതൃത്വം രംഗത്തെത്തിയിരുന്നു. എല്ലാവർക്കും സീറ്റ് നൽകാൻ കഴിയില്ലെന്നും ലതിക സുഭാഷിന്റെ നടപടി ശരിയായില്ലെന്നും നേതാക്കൾ പ്രതികരിച്ചു. എന്നാൽ ലതിക സുഭാഷിനോട് ചെയ്തത് ശരികേണ് എന്നായിരുന്നു കെ.സുധാകരന്റെ നിലപാട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress bans public statements action in case of violation

Next Story
‘നിങ്ങൾക്ക് വിരട്ടാൻ പറ്റുന്ന മണ്ണല്ല ഇത്, നേരല്ലാത്ത കളിയുംകൊണ്ട് ഇങ്ങോട്ട് വരേണ്ട’; കേന്ദ്ര ഏജൻസിക്കെതിരെ പിണറായി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express