ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ആണുളളത്.  രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങി 23 പേരാണ് സമിതി അംഗങ്ങള്‍. കേരളത്തിൽ നിന്നും എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളാണ്. പി.സി.ചാക്കോ സ്ഥിരം ക്ഷണിതാവാണ്.

പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനഃസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചത്. ഈ മാസം 22നാണ് സമിതിയുടെ ആദ്യ യോഗം. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക യോഗം ഈ മാസം 22ന് ചേരും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപനം നേരത്തെയാക്കിയത്.

സമിതിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തിരഞ്ഞെടുക്കുകയും പകുതി പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുകയുമാണ് പതിവ് രീതി. ഇതില്‍ നിന്ന് മാറി ഫെബ്രുവരിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യാന്‍ അധ്യക്ഷനെ ചുമതലപ്പെടുത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.