/indian-express-malayalam/media/media_files/uploads/2021/08/46.jpg)
കെ. ശിവദാസൻ, കെ.പി അനിൽകുമാർ
തിരുവനന്തപുരം: ഏറെ നാളത്തെ തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിലെ 14 ജില്ലകളിലേക്കുമുള്ള പുതിയ ഡിസിസി അധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്.
പട്ടിക പ്രഖ്യാപനത്തിനു പിന്നാലെ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് ഇരുവർക്കുമെതിരെ നടപടി.
തിരുവനന്തപുരത്ത് പാലോട് രവിയാണ് പുതിയ ഡിസിസി അധ്യക്ഷനാവുക. കൊല്ലം പി രാജേന്ദ്ര പ്രസാദ്, പത്തനംത്തിട്ട സതീഷ് കൊച്ചു പറമ്പിൽ, ആലപ്പുഴ ബാബു പ്രസാദ്, കോട്ടയം നാട്ടകം സുരേഷ്, ഇടുക്കി സി.പി മാത്യു എന്നിവരാണ് പുതിയ അധ്യക്ഷൻമാർ.
എറണാകുളത്ത് മുഹമ്മദ് ഷിയാസ് തൃശ്ശൂരിൽ ജോസ് വള്ളൂർ, പാലക്കാട് എ തങ്കപ്പൻ, മലപ്പുറത്ത് വിഎസ് ജോയ്,കോഴിക്കോട് പ്രവീൺ കുമാർ, വയനാട് എൻ.ഡി അപ്പച്ചൻ,കണ്ണൂർ മാർട്ടിൻ ജോർജ്, കാസർഗോഡ് പി.കെ ഫൈസൽ എന്നിവരാണ് പുതിയ അധ്യക്ഷൻമാർ.
ഇന്നലെ അർധ രാത്രി വരെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് അന്തിമപട്ടിക കെപിസിസി ഹൈക്കമാന്റിന് നൽകിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് നടത്തിയ ചർച്ചയിലാണ് പട്ടികക്ക് അന്തിമരൂപമായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.