Latest News

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: കോടതി വിധിയില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം 80.20 ആക്കിയത് ഇടതുപക്ഷ സര്‍ക്കാരിന് പറ്റിയ അബദ്ധമാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു

cpm, minority scholarship,

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും ബേബി ഫെയ്സ്ബുക്ക് കുറുപ്പില്‍ വ്യക്തമാക്കി. കോടതി വിധി നടപ്പാക്കും എന്നായിരുന്നു മന്ത്രി എംവി ഗോവിന്ദന്ഡ സ്വീകരിച്ച നിലപാട്.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനെക്കുറിച്ച് വിശദമായി എംഎ ബേബി ഫേയ്സ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്, എംഎ ബേബി ബേബി വ്യക്തമാക്കി.

Also Read: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി

കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പരഹാരം കാണുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. കോടതി വിധിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം 80.20 ആക്കിയത് ഇടതുപക്ഷ സര്‍ക്കാരിന് പറ്റിയ അബദ്ധമാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ക്ഷേമത്തിനായി സച്ചാർ കമ്മിറ്റിയുടെ നിർദേശപ്രകാരം നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ 20 ശതമാനം വി.എസ്. അച്യുതാനന്ദൻ സർക്കാറാണ് മറ്റു വിഭാഗങ്ങൾക്കുകൂടി അനുവദിച്ചതെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അനുപാതം നിശ്ചയിച്ചത് 2011ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ആണെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Confusion among cpm leaders on minority scholarship ratio

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com