തി​രു​വ​ന​ന്ത​പു​രം: കെ.​എം.മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ണ്ടാ​യ പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ പ​രസ്യ​മാ​യ പോ​രി​ലേ​ക്ക് നീ​ങ്ങു​ന്നു. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​നു​വ​ദി​ച്ച മു​ന്‍​നി​ര​യി​ലെ സീ​റ്റ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വാ​യ പി.​ജെ.​ജോ​സ​ഫി​ന് ന​ല്‍​ക​ണം എ​ന്ന് കാ​ണി​ച്ച് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ന​ല്‍​കി​യ ക​ത്തി​നെ​തി​രെ ജോ​സ് കെ.​മാ​ണി വി​ഭാ​ഗം എം​എ​ല്‍​എ​യാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍ രം​ഗ​ത്ത് എ​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ പു​തി​യ നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​വ​ണ​മെ​ന്നും അ​തി​നാ​ല്‍ പു​തി​യ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നെ തി​ര​ഞ്ഞെ​ടു​ക്കാ​നും അ​തി​ന് ശേ​ഷം നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നും സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണം എ​ന്നു കാ​ണി​ച്ച് റോ​ഷി അ​ഗ​സ്റ്റി​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

Read More: 2019/05/26 സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കണം; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

മാ​ണി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വാ​യ ജോ​സ​ഫ് ത​ന്നെ​യാ​വും പാ​ര്‍​ട്ടി​യെ നി​യ​മ​സ​ഭ​യി​ല്‍ ന​യി​ക്കേ​ണ്ട​തെ​ന്നും പി​ന്നെ എ​ന്തി​നാ​ണ് മോ​ന്‍​സ് ജോ​സ​ഫ് സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

പാർട്ടിയിൽ ആലോചിക്കാതെയാണ്​ സീറ്റിനായി മോൻസ്​ ജോസഫ്​ എംഎൽഎ കത്ത്​ നൽകിയത്​. ആദ്യം പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കണമെന്നും പിന്നീടാണ്​ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും റോഷി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.