കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും എറണാകുളം കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. എറണാകുളത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കുറയാന്‍ കാരണം കോര്പ്പറേഷന് ഭരണം പരാജയപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നു. എറണാകുളം എംപി ഹൈബി ഈഡന് അടക്കമുള്ള നേതാക്കള്‍ കൊച്ചി കോര്പ്പറേഷന് ഭരണത്തിനെതിരെ തുറന്നടിച്ചു. മേയറെ മാറ്റണമെന്ന നിലപാടിലേക്ക് വരെ ഹൈബി ഈഡന് എംപി എത്തി.
കോര്പ്പറേഷന് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഉരുക്കുകോട്ടയായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായത്. പ്രകൃതി ദുരന്തങ്ങളെ പോലും തനിക്കെതിരെയുള്ള വിമര്‍ശനമാക്കി മാറ്റുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നാണ് സൗമിനി ജെയിന് പറയുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്നും സൗമിനി ജെയിന് പറഞ്ഞു.
Read Also:ഭരണം തുടങ്ങിയത് 91 സീറ്റുകളുമായി, ഇപ്പോള്‍ 93; പിണറായിക്കാലം
എ ഗ്രൂപ്പുകാരിയായ സൗമിനിക്കെതിരെ ഐ ഗ്രൂപ്പുകാര്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡന് നടത്തിയ വിമര്‍ശനവും അതിന്റെ ഭാഗമാണ്. ഉറച്ച കോട്ടയായ എറണാകുളത്ത് 10,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ അത് വെറും 3,750 ലേക്ക് ചുരുങ്ങി.
വോട്ടുനില- എറണാകുളം
ടി.ജെ.വിനോദ് (യുഡിഎഫ്)- 37,891 (ഭൂരിപക്ഷം 3750)
മനു റോയ് (എല്‍ഡിഎഫ്)- 34,141
സി.ജി.രാജഗോപാൽ (എന്‍ഡിഎ)- 13,351