കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ നേതാക്കൾ രംഗത്തെത്തിയതായി റിപ്പോർട്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിരവധി നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വാർത്ത.

കെപിസിസി അധ്യക്ഷൻ പ്രധാന തീരുമാനങ്ങളെടുക്കാൻ നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് കെ.സുധാകരൻ എംപി ആരോപിച്ചു. വർക്കിങ് പ്രസിഡന്റായ തന്നെ പോലും മുല്ലപ്പള്ളി വിളിക്കാറില്ലെന്ന് സുധാകരൻ പറഞ്ഞു.

Read Also: ഒരു പ്രണയത്തെ കുറിച്ചും കുറ്റബോധമില്ല, നല്ലൊരു കാമുകിയായിരുന്നു ഞാൻ: വീണ നന്ദകുമാർ

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ വി.ഡി.സതീശനും വിമർശിച്ചു. നിങ്ങൾ പരസ്‌പരം ഫോണിലെങ്കിലും സംസാരിക്കാറുണ്ടോ എന്ന് സതീശൻ ചോദിച്ചു. പാർട്ടിയെ തുലയ്‌ക്കാനാണോ ഇറങ്ങിയിരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. സമവായം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനാണെന്നും അദ്ദേഹം അതു ചെയ്യുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

കരുണാകരന്റെ സ്ഥിതി ഓർക്കണമെന്ന് വി.എം.സുധീരൻ പറഞ്ഞു. കരുണാകരന്‍ പോലും മറ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെന്നും സുധീരന്‍ പറഞ്ഞു.

Read Also: ലോകം ചുറ്റിക്കറങ്ങി കുഞ്ഞു സെലിൻ, 5 വയസിനുളളിൽ സന്ദർശിച്ചത് 14 രാജ്യങ്ങൾ

പാർട്ടിയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ നടപടി ആവശ്യപ്പെടുന്നതില്‍ അഭിപ്രായഭിന്നതയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാണ് രാഷ്ട്രീയ കാര്യസമിതിയുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.