കൊച്ചി: എറണാകുളം പറവൂർ കടുങ്ങല്ലൂർ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി. ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് കയ്യാങ്കളിയുണ്ടായത്. ഗ്രൂപ്പ് തിരിഞ്ഞ് ഇരുസംഘവും ഏറ്റുമുട്ടി. ഐഎൻടിയുസി ഓഫിസിലെ കസേരകള്‍ അടിച്ചുപൊളിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ഐ ഗ്രൂപ്പുകൾ പ്രതിഷേധിച്ച് എത്തുകയായിരുന്നു.

Read More: കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും; രാജിയില്ലെന്ന് സിപിഎം

വർഷങ്ങളായി കടുങ്ങല്ലൂർ മണ്ഡലത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം പതിവാണ്. ഇത് തുടർന്നതോടെ കഴിഞ്ഞ ദിവസം കമ്മിറ്റി രണ്ടായി വിഭജിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കമ്മിറ്റിയിൽ അർഹമായ പ്രാധിനിത്യം ലഭിച്ചില്ലെന്നാരോപിച്ച് ഐ ഗ്രൂപ്പ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവർ കമ്മിറ്റിയിൽ ഇടം നേടിയെന്നും ഇവർ ആരോപിച്ചു. എല്‍ഡിഎഫിനെ സഹായിക്കുന്ന നിലപാടുകള്‍ മണ്ഡലം കമ്മിറ്റിയിലെ എ ഗ്രൂപ്പ് സ്വീകരിക്കുന്നു എന്നും ആരോപണമുണ്ട്. ഇതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

കഴിഞ്ഞദിവസം ഈസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ ഐ ഗ്രൂപ്പുകാര്‍ സമാന്തരമായി യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഐ ഗ്രൂപ്പുകാര്‍ പ്രകടനവുമായി എത്തിയത്.

യോഗം അലങ്കോലപ്പെടുത്തുകയും യോഗത്തിന്റെ മിനുട്ട്‌സ് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും കസേര ഉള്‍പ്പെടെ വലിച്ചെറിയുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.