കോഴിക്കോട്: കോവിഡ് രോഗവ്യാപന സാഹചര്യം നിലനില്‍ക്കവേ പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യമാര്‍ക്കറ്റ് അടച്ചിടാൻ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവായി. പഞ്ചായത്തിലെ 15,5 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും
നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് സി ആർ പി.സി 144 പ്രകാരം നിരോധിച്ചു.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക തയ്യാറാക്കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റൈനിൽ പ്രവേശിക്കണം. ഇവര്‍ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാര്‍ഡ് ആ.ആര്‍.ടികള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തിൽ പോലീസിന്റെ കര്‍ശന നിരീക്ഷണവും ഉണ്ടാവും. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരേയും കോവിഡ് ടെസ്റ്റിന് വിധേയരാക്കും. ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഉടന്‍ ടെസ്റ്റ് ചെയ്യാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയുടെ ഒരു ഭാഗത്തും ഒരുതരത്തിലുള്ള പ്രകടനങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
Read More: സിപിഎം നേതാവിന്റെ കൊലപാതകം: കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
പേരാമ്പ്രയിലെ മത്സ്യമാർക്കറ്റിൽ സിഐടിയു-എസ്ടിയു പ്രവർത്തകർ തമ്മിലാണ് വൻ സംഘർഷം നടന്നത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സംഘർഷത്തിൽ പതിനഞ്ചോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ്ടിയു പ്രവർത്തകരെ കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിലും പേരാമ്പ്ര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും സിഐടിയു പ്രവർത്തകരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേരാമ്പ്ര മാർക്കറ്റിൽ മീൻവില്പനക്കാരിൽ കൂടുതലും എസ്ടിയു പ്രവർത്തകരാണ്. തങ്ങളുടെ കൂടുതൽ പ്രവർത്തകർക്ക് മീൻ വിൽക്കാൻ അവകാശം വേണം എന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ പുറത്തുനിന്നുള്ളവരുമായി സംഘടിച്ചു എത്തുകയായിരുന്നു. ഇത് എസ്ടിയു പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.
Read More: കോവിഡ്: 12,640 സൈനികര്‍ക്ക് രോഗം, മരണം 25