/indian-express-malayalam/media/media_files/2026/01/30/cj-roy-2026-01-30-21-19-59.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: രാജ്യത്തെ പ്രമുഖ ബിൽഡറും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ റോയ്‌യുടെ മരണം വ്യവസായ മേഖലയ്ക്കു പുറമേ കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലും ദുബായിലുമായി വ്യാപിച്ചുകിടക്കുന്ന സി.ജെ റോയ്‌യുടെ ബിസിനസ് സാമ്രാജ്യം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. വമ്പൻ റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകളിലൂടെയും ടെലിവിഷൻ പരിപാടികളിലെ സ്ഥിരം സ്പോൺസർഷിപ്പ് സാന്നിധ്യമായും സാധാരണക്കാർക്കുപോലും സുപരിചിത മുഖ്യമായിരുന്നു സി.ജെ റോയ്.
ബെംഗളൂരുവിൽ ജനിച്ച് വളർന്ന ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചായിരുന്നു സംരംഭകത്വത്തിലേക്ക് ചുവടുവച്ചത്. പിന്നീടങ്ങോട്ട് വിപ്ലവകരമായ ഉയർച്ചയായിരുന്നു ബിസിനസ് രംഗത്ത് കാഴ്ചവച്ചത്.
സിനിമ രംഗത്ത് പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്ന റോയ്, നിരവധി സിനിമകളുടെ നിർമാതാവുമായി. മോഹൻലാൽ നായകനായി 2012-ൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം 'കാസനോവ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിർമാണം. മോഹൻലാൽ നായകനായി സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ 'ലേഡീസ് & ജെന്റിൽമാൻ' ആയിരുന്നു സി.ജെ റോയ്‌യുടെ രണ്ടാമത് ചിത്രം.
Also Read: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ; റെയ്ഡിനിടെ സ്വയം വെടിയുതിർത്തെന്ന് റിപ്പോർട്ട്
സുരേഷ് ഗോപി നായകനായി 2022ൽ പുറത്തിറങ്ങിയ 'മേം ഹൂം മൂസ', മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' തുടങ്ങിയ ചിത്രങ്ങളിലും സി.ജെ റോയ് നിർമാണ പങ്കാളിയായി. ടൊവിനോ തോമസ് നായകനായി കഴിഞ്ഞ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രത്തിന്റെ നിർമാണവും സി.ജെ റോയ് ആയിരുന്നു. ഭാവന നായികയായ റിലീസിനൊരുങ്ങുന്ന 'അനോമി' ആണ് അവസാനമായി സി.ജെ റോയ് നിർമാണ പങ്കാളിയായ ചിത്രം.
Also Read: അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ പരിശോധന നടത്തുന്നതിനിടെയാണ് സി.ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് വച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ ഉടൻ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us